കാ​ല​പ്പഴ​ക്കം ചെ​ന്ന പൈ​പ്പുകൾ പൊ​ട്ടു​ന്നു; പുതിയ പൈപ്പുകൾ റോഡരികിൽ തന്നെ
Thursday, October 28, 2021 12:00 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​ൽ കാ​ല​പ​ഴ​ക്കം ചെ​ന്ന പൈ​പ്പ് ലൈ​നു​ക​ൾ പൊ​ട്ടു​ന്ന​ത് പ​തി​വാ​കു​ന്നു. മാ​റ്റി സ്ഥാ​പി​ക്കാ​നി​റ​ക്കി​യ പൈ​പ്പു​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പാ​ത​യോ​ര​ത്ത്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ പൈ​പ്പു​ക​ൾ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന​ത് അ​ധി​കൃ​ത​രും ക​ണ്ടി​ല്ല​ന്നു ന​ടി​ക്കു​ക​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പൈ​പ്പു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട്ടി ഇ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വ​യി​ൽ പ​ല​തും മ​ഴ​യും വെ​യി​ലു​മേ​റ്റ് ബ​ല​ക്ഷ​യം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.
പൈ​പ്പു​ലൈ​ൻ പൊ​ട്ടു​ന്ന​ത് ന​ഗ​ര​ത്തി​ൽ നി​ത്യ​സം​ഭ​വ​ങ്ങ​ളാ​വു​ന്പോ​ഴും താ​ൽ​ക്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ത​ടി ത​പ്പു​ക​യാ​ണ് ജ​ല അ​തോ​റി​റ്റി. ഒ​റ്റ​പ്പാ​ല​ത്തെ വാ​ട്ട​ർ അ​തോ​റി​റ്റി യു​ടെ നി​ല​വി​ലു​ള്ള പൈ​പ്പ് ലൈ​ൻ മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ക്കാ​ൻ ഒ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​വു​ന്നി​ല്ല. ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്താ​യി കൂ​ട്ടി വ​ച്ച പൈ​പ്പ്ക​ൾ റോ​ഡ​രി​കി​ൽ കി​ട​ന്നു വെ​യി​ലും മ​ഴ​യും കൊ​ണ്ട് കി​ട​ക്കു​ന്ന​തി​നെ​തി​രെ ജ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ആ​ക്ഷേ​പ​മു​യു​ന്നി​രി​ക്കു​ന്ന​ത്.