കാരമടയിൽ നി​യ​മ അ​വ​ബോ​ധ ക്ലാ​സ് ന​ട​ത്തി
Thursday, October 28, 2021 12:04 AM IST
കോ​യ​ന്പ​ത്തൂ​ർ: കാ​ര​മ​ട ഗു​ഡ് ഷെ​പ്പേ​ഡ് ഹെ​ൽ​ത്ത് എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ നി​യ​മ അ​വ​ബോ​ധ ക്ലാ​സ് ന​ട​ത്തി.
കോ​യ​ന്പ​ത്തൂ​ർ ജി​ല്ലാ കോ​ട​തി​യി​ലെ ചെ​യ​ർ​മാ​നും ജി​ല്ലാ ജ​ഡ്ജി​യു​മാ​യ എ​ൻ. ഉ​മാ​റാ​ണി മു​ഖ്യാ​തി​ഥി ആ​യ ച​ട​ങ്ങി​ൽ എം​ജ​ഐ​ഫ് ല​യ​ണ്‍ അ​ഡ്വ. എം. ​മ​ദി​വാ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​ര​മ​ട, പെ​രി​യ​നാ​യ്ക്ക​ൻ പാ​ള​യം ബ്ലോ​ക്കി​ൽ നി​ന്നു​ള്ള 106 സ്ത്രീ​ക​ൾ പ​ങ്കെ​ടു​ത്തു.
ച​ട​ങ്ങി​ൽ അ​ഡ്വ. കെ. ​മു​രു​ക​ൻ, ഗു​ഡ് ഷെ​പ്പേ​ഡ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഡെ​യ്സി മ​രി​യ എ​ഫ്സി​സി, പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ദീ​പ്തി എ​ഫ്സി​സി, ലെ​യ്സ​ണ്‍ ഓ​ഫീ​സ​ർ ഷെ​റി​ൻ പി. ​തോ​മ​സ്, കെ. ​മ​ഹേ​ഷ്, ബി. ​വി​ജ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ല​ഭി​ച്ച പ​രാ​തി​ക​ൾ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി. ഗു​ഡ് ഷെ​പ്പേ​ഡ് എ​സ്എ​ച്ച്ജി കോ- ​ഓ​ർ​ഡി​നേ​റ്റ​ർ യു. ​എ​ലി​സ​ബ​ത്ത് സ്വാ​ഗ​ത​വും എ. ​ആ​ന്‍റ​ണി പീ​റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.