കു​ന്തി​പ്പു​ഴ​ മ​ത്സ്യ മാ​ർ​ക്ക​റ്റി​നു ലൈ​സ​ൻ​സ് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്
Thursday, October 28, 2021 12:04 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ര​ണ്ട് വ​ർ​ഷം മു​ന്പ് ആ​രം​ഭി​ക്കാ​നാ​വാ​തെ പോ​യ കു​ന്തി​പ്പു​ഴ ബൈ​പ്പാ​സ് റോ​ഡി​ലു​ള്ള ഹോ​ൾ​സെ​യി​ൽ മ​ത്സ്യ മാ​ർ​ക്ക​റ്റ് കോ​ട​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ത്തി​ക്കാ​നു​ള്ള നീ​ക്കം തു​ട​ങ്ങി.
ഉ​ട​മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധി​ച്ച് ലൈ​സ​ൻ​സ് ന​ൽ​കാ​ൻ കോ​ട​തി മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യോ​ട് നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റേതു​ൾ​പ്പെ​ടെ​യു​ള്ള അ​നു​കൂ​ല സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മ​ത്സ്യ​മാ​ർ​ക്ക​റ്റ് ഉ​ട​മ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ഇ​നി ല​ഭി​ക്കേ​ണ്ട​ത് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ ലൈ​സ​ൻ​സാ​ണ്. ഈ ​ലൈ​സ​ൻ​സാ​ണ് ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധി​ച്ച് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച​യ്ക്ക് വ​രി​ക​യും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ എ​തി​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ അ​നു​കൂ​ല നി​ല​പാ​ടാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. ര​ണ്ടു​വ​ർ​ഷം മു​ന്പ് എം.​കെ.​സു​ബൈ​ദ ചെ​യ​ർ​പേ​ഴ്സ​ണാ​യി​രി​ക്കെ ഇ​ക്കാ​ര്യം ച​ർ​ച്ച​ക്ക് വ​രി​ക​യും ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും മാ​ർ​ക്ക​റ്റി​നെ​തി​രെ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് അ​ന്ന് ഉ​ട​മ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ ലൈ​സ​ൻ​സ് ല​ഭി​ക്കാ​തെ പോ​യ​ത്. എ​ന്നാ​ൽ മ​ണ്ണാ​ർ​ക്കാ​ട് കു​ന്തി​പ്പു​ഴ യോ​ര​ത്ത് ബൈ​പ്പാ​സ് റോ​ഡി​ന് സ​മീ​പം പു​തി​യ മ​ത്സ്യ​മാ​ർ​ക്ക​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യു​ടെ ലൈ​സ​ൻ​സ് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​മു​ണ്ട്.
ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ തീ​രു​മെ​ടു​ക്കാ​നാ​ണ് നി​ർ​ദേ​ശം.
ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം ചേ​രു​ക​യും കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് ചെ​യ​ർ​മാ​ൻ സി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ലെ 10 അം​ഗ​ങ്ങ​ൾ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ ഭൂ​രി​പ​ക്ഷ തീ​രു​മാ​ന​പ്ര​കാ​രം ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോ​കാ​നാ​ണ് യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.