സീ​റോ മ​ല​ബാ​ർ മാ​ട്രി​മോ​ണി വെ​ബ്സൈ​റ്റ് തുടങ്ങി
Monday, November 22, 2021 12:58 AM IST
കോ​യ​ന്പ​ത്തൂ​ർ : രാ​മ​നാ​ഥ​പു​രം രൂ​പ​ത ഗാ​ന്ധി​പു​രം ഇ​ട​വ​ക പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ട്രി​മോ​ണി വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചു.
www. lourdematrimonial.com എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഇ​ട​വ​ക​യി​ലും രൂ​പ​ത​യി​ലും വി​വാ​ഹ​പ്രാ​യ​മാ​യ​വ​രെ സ​ഹാ​യി​ക്കാ​ൻ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ര​ജി​സ്ട്രേ​ഷ​ൻ.
ആ​ഗോ​ള സീ​റോ മ​ല​ബാ​ർ സ​ഭ അം​ഗ​ങ്ങ​ളു​ടെ വി​വാ​ഹ പ്രാ​യ​മാ​യ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി​യും രൂ​പ​താ പി​തൃ​വേ​ദി ഡ​യ​റ​ക്ട​റും രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ ചാ​ൻ​സ​ല​റു​മാ​യ ഫാ. തോ​മ​സ് കാ​വു​ങ്ക​ൽ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
പി​തൃ​വേ​ദി രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഇ.​ആ​ർ ജോ​ർ​ജ് എ​ല​വു​ത്തി​ങ്ക​ൽ, ഇ​ട​വ​ക പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ ജോ​ണി, സെ​ക്ര​ട്ട​റി ഇ.​ജി ഷാ​ജു, സി.​ഡി സെ​ൽ​വ​ൻ, പോ​ൾ മാ​ത്യു, ജോ​ഫി ചി​റ്റി​ല​പ്പ​ള്ളി​കു​ന്ന​ത്ത്, കൈ​ക്കാ​രന്മാരാ​യ ഷാ​ജു എ​ട​ക്ക​ള​ത്തൂ​ർ, പി.​കെ.ആ​ന്‍റ​ണി, സി.​ജി.​ആ​ന്‍റ​ണി ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ.​ജീ​വ​ൻ പു​റ​ത്തൂ​ർ, മോ​രി റാ​ണി കോ​ണ്‍​വ​ന്‍റ് മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ മേ​രി ആ​ന്‍റോ എ​ഫ്സി​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.