സ​ബ് ട്ര​ഷ​റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെഎ​സ്ടിഎ
Monday, November 29, 2021 11:58 PM IST
അ​ല​ന​ല്ലൂ​ർ: അ​ല​ന​ല്ലൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് സ​ബ് ട്ര​ഷ​റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെഎ​സ്ടി​എ ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. എ​ട​ത്ത​നാ​ട്ടു​ക​ര ഉ​പ്പു​കു​ള​ത്തെ വി​ദൂ​ര മ​ല​യോ​ര മേ​ഖ​ല മു​ത​ൽ ക​ർ​ക്കി​ടാം​കു​ന്ന്, തി​രു​വി​ഴാം​കു​ന്ന്, കോ​ട്ടോ​പ്പാ​ടം, ത​ച്ച​നാ​ട്ടു​ക​ര, ഭീ​മ​നാ​ട് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റുക​ണ​ക്കി​ന് പെ​ൻ​ഷ​ൻ​കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മ​ണ്ണാ​ർ​ക്കാ​ടെ​ത്തി ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​ണ്.​
മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​ൻ​പ​തി​ല​ധി​കം ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും പു​തി​യ സ​ബ് ട്ര​ഷ​റി ഉ​പ​കാ​ര​പ്പെ​ടും. അ​ല​ന​ല്ലൂ​ർ ജിവി​എ​ച്ച്​എ​സ്​എ​സി​ൽ ന​ട​ന്ന ബ്രാ​ഞ്ച് സ​മ്മേ​ള​നം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജി.​എ​ൻ. ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി.​രാ​ധാ​കൃ​ഷ്ണ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.