മ​ല​യാ​ളി യു​വാ​വി​ൽ നി​ന്ന് എ​യ​ർ​ഗ​ണ്‍ പി​സ്റ്റ​ൾ ക​ണ്ടെ​ത്തി : പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Tuesday, November 30, 2021 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ : മ​ല​യാ​ളി യു​വാ​വി​ൽ നി​ന്നും എ​യ​ർ​ഗ​ണ്‍ പി​സ്റ്റ​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ബി​സി​ന​സു​കാ​ര​നാ​യ ഷാ​ഹു​ൽ ഹ​മീ​ദ് (31) എ​ന്ന യു​വാ​വി​ൽ നി​ന്നാ​ണ് എ​യ​ർ​ഗ​ണ്‍ പി​ടി​കൂ​ടി​യ​ത്.

ഗാ​ന്ധി​പു​ര​ത്തെ ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​ന്ന യു​വാ​വ് തോ​ക്ക് കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് കാ​ട്ടൂ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ പ​ക്ക​ൽ നി​ന്നും തോ​ക്ക് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കൗ​ണ്ടം​പ്പാ​ള​യം ശ​ക്തി​വേ​ൽ (30) എ​ന്ന യു​വാ​വി​ൽ നി​ന്നും ക​ത്തി​യും പി​ടി​ച്ചെ​ടു​ത്തു.
ബി​സി​ന​സ് സം​ബ​ന്ധ​മാ​യി അ​ടി​ക്ക​ടി യാ​ത്ര​ക​ൾ ന​ട​ത്തേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ത​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യാ​ണ് തോ​ക്ക് കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ ഷാ​ഹു​ൽ ഹ​മീ​ദ് തോ​ക്കി​ന്‍റെ ലൈ​സ​ൻ​സും കാ​ണി​ച്ചു. എ​ങ്കി​ലും പോ​ലീ​സ് ഇ​തേ​പ്പ​റ്റി തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.