ഓ​ട്ടോമാ​റ്റി​ക് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Wednesday, December 1, 2021 12:48 AM IST
ഷൊ​ർ​ണൂ​ർ: ച​ള​വ​റ​യി​ൽ ന​ബാ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഓ​ട്ടോമാ​റ്റി​ക് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ച​ള​വ​റ നീ​ർ​ത്ത​ട​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന അ​നു​രൂ​പ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്തു കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്. മ​ഴ, ചൂ​ട്, ഈ​ർ​പ്പം, ബാ​ഷ്പീ​ക​ര​ണം എ​ന്നീ കാ​ര്യ​ങ്ങ​ൾ ദി​നം​പ്ര​തി രേ​ഖ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണു കേ​ന്ദ്ര​ത്തി​ലെ സം​വി​ധാ​ന​ങ്ങ​ൾ. ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ വി​ദ​ഗ്ധ​രു​ടെ വി​ശ​ക​ല​ന​ത്തി​നു ശേ​ഷം ക​ർ​ഷ​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​റി​യി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ച​ള​വ​റ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജി​യോ​ഗ്ര​ഫി വി​ഭാ​ഗ​വും വാ​ട്ട​ർ​ഷെ​ഡ് ക​മ്മി​റ്റി​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. ന​ബാ​ർ​ഡ് ഓ​ഫീ​സ​ർ ആ​ർ. ഷൈ​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​കെ. സു​ധാ​ക​ര​ൻ, ച​ള​വ​റ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ ഇ. ​ച​ന്ദ്ര​ബാ​ബു, പാ​ല​ക്കാ​ട് പാ​സ്ഡ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ആ​ർ.​ജെ. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.