നീ​ന്ത​ൽ​ക്കുള​ത്തി​ലെ സ്വ​ർ​ണ മെ​ഡ​ലു​ക​ൾ തൂ​ത്തു​വ​ാരി കെ.​ ശ​ശീ​ന്ദ്ര​ൻ
Wednesday, December 1, 2021 12:50 AM IST
പാ​ല​ക്കാ​ട് : മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ കേ​രള​ത്തി​നുവേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് പാ​ല​ക്കാ​ട് സ്വ​ദേ​ശി കെ.​ ശ​ശീ​ന്ദ്ര​ൻ. മു​ൻ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നും പാ​ല​ക്കാ​ട് പ​ല്ല​ശ​ന സ്വ​ദേ​ശി​യു​മാ​യ കെ.​ ശ​ശീ​ന്ദ്ര​നാണ് നീ​ന്ത​ൽക്കുള​ത്തി​ൽ നി​ന്നു സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ തൂ​ത്തു​വാ​രി​യ​ത്.
50,100 മീ​റ്റ​ർ ബ​ട്ട​ർഫ്ലൈ​, 200 മീ​റ്റ​ർ വ്യ​ക്തി​ഗ​തം, 200 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ, 4*50 മീ​റ്റ​ർ റി​ലേ, 4*50 മീ​റ്റ​ർ മെഡ്‌ലെ ​റി​ലേ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. വ്യോ​മ​സേ​ന​യി​ൽനി​ന്നും വി​ര​മി​ച്ച ഇ​ദ്ദേ​ഹം പാ​ല​ക്കാ​ട് അ​ക​ത്തേ​ത്ത​റ​യി​ലാ​ണ് താ​മ​സം. നാ​ട്ടി​ലെ അ​ന്പ​ല​ക്കുള​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​യി നീ​ന്ത​ൽ പ​രി​ശീ​ല​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
2022ൽ ​ന​ട​ക്കാ​ൻ പോ​കു​ന്ന ഇ​ന്‍റ​ർനാ​ഷണ​ൽ മ​ത്സ​ര​ത്തി​നാ​യു​ള്ള പ​രി​ശീ​ല​ന​ത്തി​ലാ​ണ് കെ.​ ശ​ശീ​ന്ദ്ര​ൻ.