കു​ന്ന​ശേ​രി​ക്കാ​ർ​ക്കു പ​ട്ട​യം ന​ൽ​ക​ണം; ത​ഹ​സി​ൽ​ദാ​ർ​ക്കു നി​വേ​ദ​നം കൈ​മാ​റി
Wednesday, December 1, 2021 12:50 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ച്ചേ​രി​പ​റ​ന്പ് കു​ന്ന​ശേ​രി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കു പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​വ​ർ​ക്ക് പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു. പ​ട്ട​യം ല​ഭ്യ​മാ​ക്കാൻ ന​ട​പ​ടി​ ആവ​ശ്യ​പ്പെ​ട്ട് മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സി​ൽ​ദാ​റിനു കൈ​മാ​റി.
ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ, കോ​ട്ടോ​പ്പാ​ടം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ.​ ച​ന്ദ്ര​ശേ​ഖ​ര​ൻ, നേ​താ​ക്ക​ളാ​യ ദി​നോ​പ്, കു​ഞ്ഞ​ല​വി, ബ​ഷീ​ർ, രാ​മ​ൻ​കു​ട്ടി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.