പ​ള്ളി പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി
Thursday, December 2, 2021 1:23 AM IST
മം​ഗ​ലം​ഡാം : സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ലെ പ്ര​ധാ​ന പെ​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്നും നാ​ളെ​യു​മാ​ണ് പെരു​ന്നാ​ൾ. പെ​രു​ന്നാ​ളി​നു മു​ന്നോ​ടി​യാ​യി വി​കാ​രി ഫാ.​ വ​ർ​ഗീ​സ് പാ​ല​ത്തി​ങ്ക​ൽ കൊ​ടി​യേ​റ്റ് ന​ട​ത്തി.
കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി ആ​ത്മീ​യ ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​ണ് പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ക​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ആ​ത്മീ​യ ച​ട​ങ്ങു​ക​ളി​ൽ തൃ​ശൂ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ കു​ര്യാ​ക്കോ​സ്‌​ മോ​ർ ക്ലീ​മീ​സ് തി​രു​മേ​നി മു​ഖ്യ​കാ​ർ​മി​ക​നാ​യി​രി​ക്കും.