എ​യ്ഡ്സ് ദി​നാ​ച​ര​ണം
Thursday, December 2, 2021 1:31 AM IST
കോ​യ​ന്പ​ത്തൂ​ർ : എ​യ്ഡ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.
ക​ള​ക്ട​ർ ഓ​ഫീ​സി​ൽ ന​ട​ന്ന ബോ​ധ​വത്ക​ര​ണ പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ർ ജി.​എ​സ്.​ സ​മീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​യ്ഡ്സ് രോ​ഗ​മു​ക്ത​മാ​യ ത​മി​ഴ്നാ​ട് എ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചു കൊ​ണ്ട് ക​ള​ക്ട​ർ ഓ​ഫീ​സി​ൽ നി​ന്നും റേ​സ് കോ​ഴ്സി​ലു​ള്ള ആ​രോ​ഗ്യ വ​കു​പ്പ് ഓ​ഫീ​സ് വ​രെ ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ത്തി. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​രു​ണ, മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ നി​ർ​മ​ല, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി അ​ഞ്ഞൂ​റോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.