അ​ട്ട​പ്പാ​ടി​യി​ൽ കെഎസ്ഇബിയുടെ ഭൂ​ത​ല സൗ​രോ​ർ​ജനി​ല​യം യാ​ഥാ​ർ​ഥ്യമാ​യി
Monday, January 17, 2022 12:59 AM IST
മ​ണ്ണാ​ർ​ക്കാ​ട് : അ​ട്ട​പ്പാ​ടി​യി​ലെ അ​ഗ​ളി​യി​ൽ 33 കെ​വി സ​ബ്സ്റ്റേ​ഷ​നു സ​മീ​പ​ത്ത് കെഎ​സ്ഇ​ബി​യു​ടെ പു​തി​യ ഭൂ​ത​ല സൗ​രോ​ർ​ജ നി​ല​യം യാ​ഥാ​ർ​ത്ഥ്യ​മാ​യി.

ഈ ​നി​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഒ​രു മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ഈ ​നി​ല​യ​ത്തി​ൽ നി​ന്നും ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി നേ​രി​ട്ട് സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​സ​രി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

5.3720375 കോ​ടി രൂ​പ ചി​ല​വി​ൽ അ​ഗ​ളി 33 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്ത് 2.5 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് സൗ​രോ​ർ​ജ നി​ല​യം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

380 വാ​ട്ട് ശേ​ഷി​യു​ള്ള 2640 പാ​ന​ലു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ഇ​ൻ​വെ​ട്ട​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​സി ക​റ​ണ്ട് ആ​ക്കി മാ​റ്റി​യ​തി​നു​ശേ​ഷം ട്രാ​ൻ​സ്ഫോ​ർ​മ​ർ വ​ഴി സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് ബ​ന്ധി​പ്പി​ക്കു​ന്നു.

പ്ര​തി​ദി​നം 4500 യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ല്പ്പാ​ദി​പ്പി​ക്കാ​ൻ ഈ ​നി​ല​യ​ത്തി​ന് ശേ​ഷി​യു​ണ്ട്. ചു​രു​ങ്ങി​യ​ത് നാ​ലു മ​ണി​ക്കൂ​റെ​ങ്കി​ലും സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​മെ​ന്ന ക​ണ​ക്ക​നു​സ​രി​ച്ചാ​ണ് 4500 യൂ​ണി​റ്റ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ അ​ട്ട​പ്പാ​ടി​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് ഇ​തി​ല​ധി​കം സ​മ​യം സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​താ​യ​ത് രാ​വി​ലെ എ​ട്ട് മ​ണി​മു​ത​ൽ വൈ​കു​ന്നേ​രം 6 വ​രെ​യു​ള്ള സൂ​ര്യ​പ്ര​കാ​ശ​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഈ ​നി​ല​യ​ത്തി​ന് ഉ​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സൗ​രോ​ർ​ജ നി​ല​യം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് സ​ബ്സ്റ്റേ​ഷ​ന് തൊ​ട്ട​ടു​ത്ത ത​രി​ശു പ​റ​ന്പി​ലാ​യ​തി​നാ​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന വൈ​ദ്യു​തി​ക്ക് പ്ര​സ​ര​ണ​ന​ഷ്ടം ഉ​ണ്ടാ​കി​ല്ല എ​ന്ന​തും പ​ദ്ധ​തി​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്.

ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ത​ല്സ​മ​യം ത​ന്നെ ഗ്രി​ഡി​ലേ​ക്ക് പ്ര​വ​ഹി​ക്കു​ന്ന​തി​നാ​ൽ ബാ​റ്റ​റി ഉ​പ​യോ​ഗി​ച്ച് സം​ഭ​രി​ച്ചു വെ​ക്കേ​ണ്ട ആ​വ​ശ്യ​വും ഉ​ണ്ടാ​കു​ന്നി​ല്ല.

ഇ​ത് ചി​ല​വ് കൃ​ത്യ​മാ​യി കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കും. 2016ൽ ​അ​ന്ന​ത്തേ മ​ണ്ണാ​ർ​ക്കാ​ട്ടെ എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​റാ​യി​രു​ന്ന ഡോ.​രാ​ജ​ൻ പു​ല്ല​ക്കാ​ട്ടി​ൽ അ​ട്ട​പ്പാ​ടി​യി​ൽ ഒ​രു "ഹ​രി​ത ഉൗ​ർ​ജ്ജ ഇ​ട​നാ​ഴി​'യു​ടെ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി​യി​രു​ന്നു.

അ​തി​ൽ നി​ന്നാ​ണ് ഈ ​പ​ദ്ധ​തി ഉ​രു​തി​രി​ഞ്ഞു വ​ന്ന​ത്. സാ​ധ്യ​താ പ​ഠ​ന​ത്തി​ൽ ര​ണ്ട് മെ​ഗാ​വാ​ട്ട് നി​ല​യം സ്ഥാ​പി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.

അ​തി​ന്‍റെ ഒ​ന്നാം​ഘ​ട്ട​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി അ​ട്ട​പ്പാ​ടി​യി​ൽ ഉൗ​ർ​ജ്ജ ദൗ​ർ​ല​ഭ്യ​വും വോ​ൾ​ട്ടേ​ജ് ക്ഷാ​മ​വും പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​വും.

നി​ല​വി​ൽ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തു​ന്ന​ത് മ​ണ്ണാ​ർ​ക്കാ​ട് നി​ന്നാ​ണ്. മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും ഇ​വി​ടേ​ക്കു​ള്ള വൈ​ദ്യു​തി ത​ട​സ​പ്പെ​ടാ​റു​ണ്ട്. ശി​ശു​മ​ര​ണം മൂ​ലം മാ​ധ്യ​മ​ശ്ര​ദ്ധ​യു​ള്ള അ​ട്ട​പ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് വൈ​ദ്യു​തി ത​ടസം വ​ലി​യ ഒ​രു പ്ര​ശ്ന​മാ​യി മാ​റാ​റു​ണ്ട്.

ഉൗ​ർ​ജ്ജ ഭൂ​പ​ട​ത്തി​ൽ ഏ​റെ ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന താ​ലൂ​ക്കാ​ണ് മ​ണ്ണാ​ർ​ക്കാ​ട്. അ​തി​ൽ ത​ന്നെ അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ഉ​ള്ള ഏ​ക വൈ​ദ്യു​ത ലൈ​ൻ മ​ണ്ണാ​ർ​ക്കാ​ട് സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നും ചു​രം വ​ഴി പോ​കു​ന്ന 33 കെ​വി ലൈ​ൻ ആ​ണ്.

വ​ർ​ഷ​കാ​ല​ത്ത് പ​ല​പ്പോ​ഴും മ​രം വീ​ണ് വൈ​ദ്യു​തി ത​ട​സം അ​ട്ട​പ്പാ​ടി​യി​ൽ പ​തി​വാ​ണ്. ഇ​തി​നു പ​രി​ഹാ​രം എ​ന്ന നി​ല​യി​ലാ​ണ് ഹ​രി​ത ഉൗ​ർ​ജ ഇ​ട​നാ​ഴി വി​ഭാ​വ​നം ചെ​യ്ത​ത്.

ഹ​രി​ത ഉൗ​ർ​ജ്ജ ഇ​ട​നാ​ഴി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ അ​ട്ട​പ്പാ​ടി​യി​ലെ കാ​റ്റാ​ടി പാ​ഠ​ങ്ങ​ൾ, അ​ട്ട​പ്പാ​ടി​യി​ലെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ഗോ​ട്ട് ഫാം ​സൗ​രോ​ർ​ജ്ജ നി​ല​യം, അ​ട്ട​പ്പാ​ടി സ​ബ്സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നു​ള്ള ഭൂ​ത​ല സൗ​രോ​ർ​ജ നി​ല​യം, കൂ​ടം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി, മ​ണ്ണാ​ർ​ക്കാ​ട് 120 കെ​വി സ​ബ്സ്റ്റേ​ഷ​ൻ, അ​ട്ട​പ്പാ​ടി 220 കെ​വി സ​ബ്സ്റ്റേ​ഷ​ൻ, അ​ട്ട​പ്പാ​ടി മു​ത​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ മേ​ലാ​റ്റൂ​ർ വ​രെ​യു​ള്ള 220 കെ​വി പ​വ​ർ ലൈ​ൻ എ​ന്നി​വ​യാ​ണ്.

മ​ണ്ണാ​ർ​ക്കാ​ട് മി​നി വൈ​ദ്യു​തി ഭ​വ​ൻ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. അ​ട്ട​പ്പാ​ടി​ൽ ഇ​പ്പോ​ൾ സ​ബ്സ്റ്റേ​ഷ​ൻ അ​നു​ബ​ന്ധി​ച്ചു​ള്ള ഭൂ​ത​ല സൗ​രോ​ർ​ജ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും പൂ​ർ​ത്തീ​ക​രി​ച്ചു.ഇ​നി തു​ട​ങ്ങേ​ണ്ട പ​ദ്ധ​തി​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് 220 കെ​വി സ​ബ്സ്റ്റേ​ഷ​നും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​വ​ർ ലൈ​ൻ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​വും.

അ​ട്ട​പ്പാ​ടി​യി​ൽ സ്ഥാ​പി​ക്കേ​ണ്ട 220 കെ​വി സ​ബ്സ്റ്റേ​ഷ​ൻ സ്ഥ​ല​മേ​റ്റെ​ടു​പ്പ് ഇ​നി​യും ന​ട​ന്നി​ട്ടി​ല്ല. ഹ​രി​ത ഉൗ​ർ​ജ്ജ ഇ​ട​നാ​ഴി സാ​ധ്യ​മാ​വു​പോ​ൾ മ​ണ്ണാ​ർ​ക്കാ​ട് 220 ഓ​ണ്‍​ലൈ​ൻ വ​ഴി കേ​ര​ള​ത്തി​ന്‍റെ ഉൗ​ർ​ജ്ജ കോ​റി​ഡോ​റു​മാ​യി ബ​ന്ധി​ക്ക​പ്പെ​ടും. ഇ​തു​പോ​ലെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ വൈ​ദ്യു​തി ത​ട​സ​വും വോ​ൾ​ട്ടേ​ജ് ക്ഷാ​മ​വും പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്ക​പ്പെ​ടും.

കൂ​ടാ​തെ അ​ഗ​ളി​യി​ൽ നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നും ക​ഴി​യു​മെ​ന്നാ​ണ് അധികൃതർ പ​റ​യു​ന്ന​ത്.