ഇ​ൻ​കം ടാ​ക്സ് അ​ധി​കൃ​ത​രെ​ന്ന വ്യാ​ജേ​ന ത​ട്ടി​പ്പ് : പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Monday, January 17, 2022 1:01 AM IST
കോ​യ​ന്പ​ത്തൂ​ർ: ഇ​ൻ​കം ടാ​ക്സ് അ​ധി​കൃ​ത​രെ​ന്ന വ്യാ​ജേ​ന വ​ന്ന് ക​രി​ങ്ക​ൽ ക്വാ​റി ഉ​ട​മ​യു​ടെ വീ​ട്ടി​ൽ നി​ന്നും 20 ല​ക്ഷം രൂ​പ​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കി​ണ​ത്തുക​ട​വ് ഗാ​ന്ധി​ന​ഗ​ർ പ​ഞ്ച​ലിം​ഗ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഇ​ൻ​കം ടാ​ക്സ് അ​ധി​കൃ​ത​രെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി​യ അ​ഞ്ചു​പേ​ർ വീ​ടു പ​രി​ശോ​ധി​ക്കു​കയായി രുന്നു.

അ​ല​മാ​രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 20 ല​ക്ഷം ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണ​മാ​ണെ​ന്നു പ​റ​ഞ്ഞ് പ​ണ​വും നി​രീ​ക്ഷ​ണ കാ​മ​റ​യും ഹാ​ർ​ഡ് ഡി​സ്കും എ​ടു​ത്ത് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

ത​ട്ടി​പ്പു മ​ന​സി​ലാ​ക്കി​യ പ​ഞ്ച​ലിം​ഗം കി​ണ​ത്തുക​ട​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്നാണ ്അന്വേഷണം.