ച​ന്ദ​നക്കടത്തു കേ​സി​ലെ പ്ര​തി പി​ടി​യിൽ
Tuesday, January 18, 2022 12:10 AM IST
ക​ല്ല​ടി​ക്കോ​ട:് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ട് വ​ർ​ഷം മു​ൻ​പ് പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി നി​ർ​ത്താ​തെ പോ​യ സം​ഭ​വ​ത്തി​ലു​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ള്ള പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി.

മ​ണ്ണാ​ർ​ക്കാ​ട് മൈ​ലാം​പാ​ടം പ​ള്ളി​ക്കു​ന്ന​ത്തെ ല​ത്തീ​ഫ് (44) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​വി​ധ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട് മു​ങ്ങി​ന​ട​ക്കു​ന്ന പ്ര​തി​യെ ഇ​ന്ന​ലെ മ​ണ്ണാ​ർ​ക്കാ​ടുനി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റുചെ​യ്ത​ത്. ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് സ്റ്റേ​ഷ​നി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യശേ​ഷം മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു.

ആ​ന്ധ്ര​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ച​ന്ദ​നം ക​ട​ത്തി​യ​തി​നും പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്.

കേ​ര​ള​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​നം വ​കു​പ്പി​ന്‍റെ കേ​സു​ക​ളി​ൽ നി​ന്ന് ഈ​യ​ടു​ത്താ​ണ് ജ​യി​ലി​ൽ നി​ന്നു ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. ക​ല്ല​ടി​ക്കോ​ട് എ​സ്എ​ച്ച്ഒ ശ​ശി​കു​മാ​റി​ന്‍റ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഡൊ​മ​നി​ക് ദേ​വ​രാ​ജ്, അ​ബ്ദു​ൾ സ​ത്താ​ർ, എ​എ​സ്ഐ ബ​ഷീ​ർ, മു​ര​ളി, സി​പി​ഒ​മാ​രാ​യ ഹാ​രി​സ്, ഉ​ല്ലാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റുചെ​യ്ത​ത്.