പ​ഞ്ചാ​യ​ത്തി​നു ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളി​ല്ല; മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യി ജ​ന​ങ്ങ​ൾ
Wednesday, January 19, 2022 12:40 AM IST
വ​ണ്ടി​ത്താ​വ​ളം : പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ശു​ചീ​ക​ര​ണ​ തൊഴിലാ ളികളില്ലാ​ത്ത​തി​നാ​ൽ റോ​ഡു​വ​ക്ക​ത്തും വീ​ടു​ക​ൾ​ക്കു സ​മീ​പ​ത്തും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു.

പ​ള്ള​ത്താം​പു​ള്ളി മു​ത​ൽ നെ​ല്ലി​മേ​ട് വ​രെ​യു​ള്ള സം​സ്ഥാ​ന പാ​ത​യു​ടെ തെ​ക്കു​ഭാ​ഗം പ​തി​ന​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​രം പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ട്ട​താ​ണ്.

പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന വാ​ണി​ജ്യ​കേ​ന്ദ്ര​മാ​ണ് വ​ണ്ടി​ത്താ​വ​ളം. അ​യ്യ​പ്പ​ൻ​കാ​വ് മു​ത​ൽ പ​ള്ളി​മൊ​ക്കു​വ​രെ 100 ഓ​ളം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും നി​ര​വ​ധി വീ​ടു​ക​ളു​മു​ണ്ട്. പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യെ​ങ്കി​ലും നാ​ളി​തു​വ​രെ ശു​ചി​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചി​ട്ടി​ല്ല.

പ​ള്ളി​മൊ​ക്ക്, പ​ച്ച​ക്ക​റി​ച്ച​ന്ത, വി​ള​യോ​ടി റോ​ഡ്, ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം, ത​ങ്കം ടാ​ക്കീ​സ് റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ന്പാ​ര​മാ​യി കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്.

മാ​ലി​ന്യ ശു​ചീ​ക​ര​ണ​ത്തി​നു സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി അ​റി​യി​ച്ചി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​വു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചി​രു​ന്നു​വെ ങ്കി​ലും മാ​സ​ങ്ങ​ളാ​യും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വാ​ത്ത​തിനാൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ജി​ല്ല​യി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​ത്ത ഏ​ക പ​ഞ്ചാ​യ​ത്താ​ണ് പ​ട്ട​ഞ്ചേ​രി.
പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​യി കൊ​ണ്ടി​രു​ക്കു​ന്പോ​ഴും ശു​ചീ​ക​ര​ണ മേ​ഖ​ല​യി​ൽ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കാ​ത്ത​ത് നാ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.