കോ​വി​ഡ് വ്യാ​പ​നം: പൂ​രക്കച്ച​വ​ട​ക്കാ​ർ ആ​ശ​ങ്ക​യി​ൽ
Wednesday, January 19, 2022 12:43 AM IST
ഷൊ​ർ​ണൂ​ർ: തി​രി​ച്ചു​വ​ര​വു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​വു​മോ..? പൂ​ര ക​ച്ച​വ​ട​ക്കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. കോ​വി​ഡ് നി​ര​ക്ക് ഓ​രോ ദി​വ​സ​വും കൂ​ടു​ന്പോ​ഴും തീ​പി​ടി​ച്ച മ​ന​സു​മാ​യി ആ​ശ​ങ്ക​പ്പെ​ട്ടു ക​ഴി​യു​ക​യാ​ണ് ഉ​ത്സ​വ പ​റ​ന്പി​ലെ ക​ച്ച​വ​ട​ക്കാ​ർ. വീ​ണ്ടും ഒ​രു തി​രി​ച്ചു വ​ര​വ് പ്ര​തീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പൂ​ര​ക​ച്ച​വ​ട​ക്കാ​ർ​ക്ക് അ​ശ​നി​പാ​തം പോ​ലെ​യാ​ണ് ഒ​മി​ക്രോ​ണി​ന്‍റെ വ​ര​വും ടി​പി​ആ​ർ നി​ര​ക്ക് വ​ർ​ധ​ന​വു​മെ​ല്ലാം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

പൂ​ര​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളു​മെ​ല്ലാം ച​ട​ങ്ങു​ക​ളാ​ക്കി ചു​രു​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക കു​റ​ച്ചൊ​ന്നു​മ​ല്ലാ ഇ​വ​രെ​ കുഴ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി നാ​ട്ടി​ൽ ഉ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം കോ​വി​ഡ് മ​ഹാ​മാ​രി​യി​ല​മ​ർ​ന്നു പോ​വു​ക​യും ആ​ഘോ​ഷ​ങ്ങ​ൾ ച​ട​ങ്ങു​ക​ളാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു.

ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും വേ​ല​യും പൂ​ര​വും തേ​ടി ക​ച്ച​വ​ട​ക്കാ​ർ ഇ​റ​ങ്ങു​ക​യും ചെ​യ്ത ഘ​ട്ട​ത്തി​ലാ​ണ് കോ​വി​ഡ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണകൂ​ടി ക​ടി​ഞ്ഞാ​ണ്‍ വീ​ണാ​ൽ ആ​ത്മ​ഹ​ത്യ​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ല​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ക​ച്ച​വ​ടം പൊ​ളി​ഞ്ഞ​തി​ന്‍റെ ന​ഷ്ട​വും ക്ഷീ​ണ​വും ഇ​ത്ത​വ​ണ പ​രി​ഹ​രി​ക്കാ​മെ​ന്നു ക​രു​തി​യി​രി​ക്കു​ന്ന​തി​ന്നി​ട​യി​ലാ​ണ് വീ​ണ്ടും ആ​ശ​ങ്ക​യു​ടെ പു​റ​പ്പാ​ട് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​ങ്ങ​ളും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്ന​വ​രാ​ണ് ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ൽ പൊ​രി, മു​റു​ക്ക് ഈ​ത്ത​പ്പ​ഴം അ​ലു​വ എ​ന്നി​വ വി​ല്പ്പ​ന ന​ട​ത്തു​ന്ന​വ​ർ. ഇ​തി​നു​പു​റ​മേ പൂ​ര ക​ച്ച​വ​ട​ത്തെ ആ​ശ്ര​യി​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ബ​ലൂ​ണ്‍, ക​ളി​പ്പാ​ട്ട വി​ല്പ്പ​ന​ക്കാ​രും കൈ​നോ​ട്ട​ക്കാ​രും ഐ​സ് വി​ല്പ​ന​ക്കാ​രും തു​ട​ങ്ങി പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പൂ​ര​ങ്ങ​ളെ​യും ഉ​ത്സ​വ​ങ്ങ​ളെ​യും മാ​ത്രം ആ​ശ്ര​യി​ച്ചു ജീ​വി​തം ന​യി​ച്ചുവ​രു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​വ​രു​ടെ​യെ​ല്ലാം ജീ​വി​ത പ്ര​തീ​ക്ഷ​ക​ൾ​ക്കു മീ​തെ​യാ​ണ് കോ​വി​ഡ് എ​ന്ന കെ​ട്ടകാ​ലം ഭീ​തി പ​ര​ത്തി​യ​ത്. ഇ​ത്ത​വ​ണ​യും ഉ​ത്സ​വ​ങ്ങ​ൾ ച​ട​ങ്ങു​ക​ളാ​യി മാ​റി​യാ​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത സ്ഥി​തി​യാ​ണി​വ​ർ​ക്ക്.

ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഒ​രു പു​തി​യ തു​ട​ക്ക​മാ​ണ് ഇ​വ​ർ ഇ​ത്ത​വ​ണ ക​രു​തി​യ​ത്. എ​ന്നാ​ൽ ഭാ​വി വ​ലി​യൊ​രു ചോ​ദ്യ​ചി​ഹ്ന​മാ​യി ഇ​വ​ർ​ക്കു മു​ന്നി​ൽ പ​ല്ലി​ളി​ക്കു​ക​യാ​ണ്.