സാ​ന്ത്വ​ന സ്പ​ർ​ശം അ​ദാ​ല​ത്തി​ൽ ചൂ​രി​യോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ അഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ടൊ​രു​ങ്ങു​ന്നു
Wednesday, January 19, 2022 11:39 PM IST
മ​ണ്ണാ​ർ​ക്കാ​ട് : ചൂ​രി​യോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ അഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടൊ​രു​ങ്ങു​ന്നു. തി​രു​വി​ഴാം​കു​ന്ന് കാ​പ്പു​പ​റ​ന്പ് ചൂ​രി​യോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ലെ അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സ​ർ​ക്കാ​രി​ന്‍റെ സാ​ന്ത്വ​ന സ്പ​ർ​ശം അ​ദാ​ല​ത്തി​ൽ വീ​ട് അ​നു​വ​ദി​ച്ച​ത്.

കോ​ള​നി​യി​ലെ ആ​ശ, രാ​മ​ൻ, സു​ശീ​ല, മാ​ദി, ക​റു​പ്പ​ൻ എ​ന്നി​വ​ർ​ക്കാ​ണ് വീ​ട്. ഇ​വ​ർ​ക്ക് അ​ന്തി​യു​റ​ങ്ങാ​ൻ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ വാ​ർ​ഡ് മെ​ന്പ​ർ ഒ.​ ആ​യി​ഷ​യു​ടെ ഇ​ട​പ്പെ​ട​ലാ​ണ് ഇ​വ​ർ​ക്കു വീ​ട് അ​നു​വ​ദി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്.

നാലു ല​ക്ഷം രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കു​റ്റി​യ​ടി​ക്ക​ൽക​ർ​മം കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സീ​ന അ​ക്ക​ര നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ഒ.​ ആ​യി​ഷ, ക​ല്ല​ടി അ​ബൂ​ബ​ക്ക​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ദീ​പു, എ​സ്ടി ഓ​ഫീ​സ​ർ ഓ​ഫീ​സ​ർ ഗി​രി​ജ, സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വീ​രാ​ൻ​കു​ട്ടി, എ​സ്ടി പ്ര​മോ​ട്ട​ർ​മാ​രാ​യ അ​പ്പു​കു​ട്ട​ൻ, രാ​ജാ​മ​ണി, ഉൗ​രു​മൂ​പ്പ​ൻ കു​റു​ന്പ​ൻ, പ്ര​ദേ​ശ​ത്തെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.