നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യെ പീ​ഡി​പ്പി​ച്ച ബ​ന്ധു അ​റ​സ്റ്റി​ൽ
Wednesday, January 19, 2022 11:40 PM IST
കോ​യ​ന്പ​ത്തൂ​ർ : നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച ബ​ന്ധു​വി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു.
പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ 35കാ​ര​നാ​ണ് കോ​വി​ൽമേ​ട്ടി​ലു​ള്ള ബ​ന്ധു​വി​ന്‍റെ മ​ക​ളാ​യ എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.
ജ​നു​വ​രി ഒന്പതിനാ​ണ് ഇ​യാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ കു​ട്ടി​യോ​ട് ത​ന്നോ​ടൊ​പ്പം വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും കു​ട്ടി വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ഇ​യാ​ൾ കു​ട്ടി​യെ ത​നി​ക്കു വി​വാ​ഹം ചെ​യ്തു ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ര​ക്ഷി​താ​ക്ക​ളു​മാ​യും ബ​ന്ധു​ക്ക​ളു​മാ​യും വ​ഴ​ക്കി​ടു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​നി​ല​യി​ൽ പെ​ണ്‍​കു​ട്ടി താ​ൻ പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​രം ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ക്കു​ക​യും തുടർന്ന് ര​ക്ഷി​താ​ക്ക​ൾ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് തു​ടി​യ​ല്ലൂ​ർ ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് പോ​ക്സോ ആ​ക്ട് പ്രകാരം യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.