ഭീതിയേറ്റി പുള്ളിപ്പുലിയും; ക​ർ​ഷ​ക​ർ ഭീ​തി​യി​ൽ
Friday, January 21, 2022 12:01 AM IST
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ല​ടി​ക്കോ​ട് മ​ല​യോ​ര മേ​ഖ​ല​യി​ലും ക​നാ​ലി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലും വീ​ണ്ടും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി പ​രാ​തി ക​ഴി​ഞ്ഞദി​വ​സം രാ​ത്രി ര​ണ്ടുമ​ണി​ക്കു പാ​ങ്ങി​ലെ അ​നി​ലി​ന്‍റെ വീ​ടി​നോ​ടുചേ​ർ​ന്ന നാ​യ​ക്കൂടി​നു സ​മീ​പം പു​ള്ളി​പ്പുലി​യെ ക​ണ്ട​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

രാ​ത്രി ര​ണ്ടുമ​ണി​യോ​ടെ നാ​യ​യു​ടെ കു​ര​കേ​ട്ട് ജ​ന​ലി​ലൂ​ടെ വെ​ളി​ച്ചം അ​ടി​ച്ചുനോ​ക്കി​യ​പ്പോ​ളാ​ണ് ഇ​വ​ർ പു​ലി​യെ ക​ണ്ട​ത്. നാ​യ​യു​ടെ ക​ഴു​ത്തി​ൽ ക​ടി​ച്ചുനി​ൽ​ക്കു​ന്ന സ​മ​യ​ത്ത് ഇ​വ​ർ ശ​ബ്ദം വച്ച​തോടെ പു​ലി ഓ​ടിമ​റഞ്ഞു. നാ​യ​യു​ടെ ക​ഴു​ത്തി​ന് അ​ടി​യി​ലാ​യി ക​ടി​ച്ച മു​റി​വു​ണ്ട്.

മു​ഖ​ത്തു മാ​ന്തി​യ പാ​ടു​ക​ളു​മു​ണ്ട്. ഒ​ന്ന​ര വ​ർ​ഷം മു​ൻ​പും അ​നി​ലി​ന്‍റെ വീ​ട്ടി​ലെ നാ​ല് ആ​ടു​ക​ളെ പു​ലി കൊ​ന്നി​രു​ന്നു. ഇ​തു​കാ​ര​ണം മ​ല​യോ​ര മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഭീ​തി​യി​ലാ​ണ്.
രാ​ത്രി മാ​ത്ര​മ​ല്ല പ​ക​ലും കാ​ട്ടു​പ​ന്നി​ക​ള​ട​ക്ക​മു​ള്ള മൃ​ഗ​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തു പ​തി​വാ​ണ്. ഉ​ൾ​വ​ന​ത്തി​ൽ ജ​ല​ത്തി​ന്‍റെ ല​ഭ്യ​തക്കുറ​വും ഭ​ക്ഷ്യക്ഷാ​മ​വു​മാ​ണ് ആ​ന​ക​ള​ട​ക്ക​മു​ള്ള കാ​ട്ടു​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങാ​ൻ കാ​ര​ണം. റ​ബ​ർ ടാ​പ്പിം​ഗി​നു പോ​കു​ന്ന​വ​രും കൃ​ഷി​പ്പ​ണി​ക്കു പോ​കു​ന്ന​വ​രും ഒ​രു​മി​ച്ചാ​ണ് പോ​കു​ന്ന​ത്.

പ​ട​ക്കം പൊ​ട്ടി​ച്ചാ​ലോ പാ​ട്ട​കൊ​ട്ടി ശ​ബ്ദം ഉ​ണ്ടാ​ക്കി​യാ​ലോ മൃ​ഗ​ങ്ങ​ൾ കേ​ട്ട മ​ട്ടു​പോ​ലും കാ​ണി​ക്കു​ന്നി​ല്ല. കു​ട്ടി​ക​ള​ട​ക്ക​മു​ള്ള സ്ത്രീ​ക​ൾ വൈ​കു​ന്നേ​ര​മാ​യാ​ൽ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​റി​ല്ല.
കാ​ടുവി​ട്ട് നാ​ട്ടി​ലി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.