മു​ൻ എം​എ​ൽ​എ ഇ.​ ശ​ങ്ക​ര​ന്‍റെ വേ​ർ​പാ​ടി​ൽ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് അ​നു​ശോ​ചി​ച്ചു
Saturday, January 22, 2022 12:46 AM IST
പാലക്കാട് : തൃ​ത്താ​ല മു​ൻ എംഎ​ൽ​എ ഇ.​ശ​ങ്ക​ര​ന്‍റെ വേ​ർ​പാ​ടി​ൽ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് അ​നു​ശോ​ചി​ച്ചു. താ​ൻ എ​സ്എ​ഫ്ഐ ജി​ല്ലാ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് ശ​ങ്ക​രേ​ട്ട​ൻ തൃ​ത്താ​ല​യു​ടെ ജ​ന​പ്ര​തി​നി​ധി​യാ​വു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ജോ​ലി രാ​ജി​വ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചുജ​യി​ച്ച അ​ദ്ദേ​ഹം ത​ന്‍റെ ല​ളി​തജീ​വി​തംകൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു​വെ​ന്നും സ്പീ​ക്ക​ർ അ​നു​സ്മ​രി​ച്ചു.

തൃ​ത്താ​ല​യി​ലെ ജ​ന​പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടശേ​ഷം പ​ല​ത​വ​ണ ശ​ങ്ക​രേ​ട്ട​നെ സ​ന്ദ​ർ​ശി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​പ​ദേ​ശ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യു​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ ദു:​ഖ​ത്തി​ൽ സ്പീ​ക്ക​റും പ​ങ്കു​ചേ​ർ​ന്നു.