ചി​ന​ക്ക​ത്തൂ​ർ കാ​വി​ൽ തോ​ൽ​പ്പാ​വകൂ​ത്താ​രം​ഭി​ച്ചു
Saturday, January 22, 2022 11:45 PM IST
ഒ​റ്റ​പ്പാ​ലം : ചി​ന​ക്ക​ത്തൂ​ർ കാ​വി​ൽ പൂ​ര​ത്തി​നു മു​ന്നോ​ടി​യാ​യി തോ​ൽ​പ്പാ​വ കൂ​ത്താ​രം​ഭി​ച്ചു. പ​ഞ്ച​വ​ടി​യി​ൽ തു​ട​ങ്ങി ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​ക​ത്തോ​ടു​കൂ​ടി​യാ​ണ് ചി​ന​ക്ക​ത്തൂ​രി​ൽ തോ​ൽ​പ്പാ​വ​ക്കൂ​ത്ത് സ​മാ​പി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ ദേ​വ​സ്വം വ​ക കൂ​ത്താ​ണ് ന​ട​ന്ന​ത്. ഇ​ത്ത​വ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​കാ​രം ത​ന്നെ അ​താ​ത് ദി​വ​സം അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ സ​ന്ദ​ർ​ഭ​ത്തെ​ക്കു​റി​ച്ച് പ്രേ​ക്ഷ​ക​ർ​ക്കു മ​ല​യാ​ള​ത്തി​ൽ ല​ഘു വി​വ​ര​ണ​വും ഡെ​മോ​ണ്‍​സ്ട്രേ​ഷ​നും കാ​ണി​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.അ​ര മ​ണി​ക്കൂ​ർ ഇ​തി​നാ​യി നീ​ക്കി​വ​യ്ക്കു​ന്നു​ണ്ട്. ശേ​ഷ​മാ​ണ് സാ​ധാ​ര​ണ പോ​ലെ ക​ഥ​യി​ലേ​ക്കു ക​ട​ക്കു​ന്ന​ത്.

കൂ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് പാ​ല​പ്പു​റം സ​ദാ​ന​ന്ദ പു​ല​വ​രാ​ണ്. വെ​ള്ളി​യാ​ഴ്ച ദേ​വ​സ്വം കൂ​ത്തോ​ടു കൂ​ടി 17 ദി​വ​സം നീ​ണ്ടു നി​ല്ക്കു​ന്ന ക​ന്പ​രാ​മാ​യ​ണം തോ​ൽ പാ​വ​ക്കൂ​ത്തി​നു തു​ട​ക്ക​മാ​യി. ചി​ന​ക്ക​ത്തൂ​ർ കാ​വി​ൽ പൂ​രം മു​ള​യി​ടു​ന്ന (കൊ​ടി​യേ​റു​ന്ന) ഫെ​ബ്രു​വ​രി ആറു വ​രെ കൂ​ത്ത് നീ​ളും. ദി​വ​സ​വും രാ​ത്രി 10ന് ​മാ​ടം കൊ​ട്ടി​ക്ക​യ​റു​ന്ന കൂ​ത്ത് പു​ല​ർ​ച്ചെ നാ​ലു​മ​ണി​വ​രെ​യു​ള്ള ആ​റു മ​ണി​ക്കൂ​ർ നീ​ണ്ടുനി​ൽ​ക്കും. സ​ദാ​ന​ന്ദ പു​ല​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ത്തം​ഗ സം​ഘ​മാ​ണ് തോ​ൽ പാ​വ​ക്കൂ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ മാ​ൻത്തോ​ൽ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ചി​രു​ന്ന പാ​വ​ക​ൾ ഇ​പ്പോ​ൾ കാ​ള​ത്തോ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മി​ക്കു​ന്ന​തെ​ന്ന് സ​ദാ​ന​ന്ദ പു​ല​വ​ർ പ​റ​ഞ്ഞു. മു​ന്പ് കൂ​ത്ത് 14 ദി​വ​സ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യാ​ണ് ദൈ​ർ​ഘ്യം 17 ദി​വ​സ​മാ​ക്കി​യ​ത്.

മ​ല​യാ​ളം ക​ല​ർ​ന്ന ത​മി​ഴി​ലാ​ണ് കൂ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​ന്പ് കൂ​ത്ത് സം​വാ​ദ രീ​തി​യി​ലാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട​ത് ക​ഥപ​റ​ച്ചി​ലി​ൽ മാ​ത്രം ഒ​തു​ങ്ങി​യെ​ന്നും രാ​മാ​യ​ണക​ഥ സാ​ധാ​ര​ണ​ക്കാ​ര​ൻ അ​റി​ഞ്ഞ​ത് കൂ​ത്തി​ലൂ​ടെ​യാ​ണെ​ന്നും സ​ദാ​ന​ന്ദ പു​ല​വ​ർ പ​റ​ഞ്ഞു.