കർഷകർക്കു പ്രതീക്ഷ: നാ​നോ പൊ​ട്ടാ​ഷ് വി​പ​ണി​യി​ൽ
Tuesday, January 25, 2022 12:53 AM IST
നെന്മാറ : പൊ​ട്ടാ​ഷ് രാ​സ​വ​ള​ത്തി​ന്‍റെ ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് ഉ​രു​ണ്ട ത​രി രൂ​പ​ത്തി​ലു​ള്ള പു​തി​യ ത​രം പൊ​ട്ടാ​ഷ് വി​പ​ണി​യി​ലെ​ത്തി. സാ​ധാ​ര​ണ പൊ​ട്ടാ​ഷ് 50 കി​ലോ ഉ​പ​യോ​ഗി​ക്കേ​ണ്ട സ്ഥാ​ന​ത്ത് നാ​നോ പൊ​ട്ടാ​ഷ് 10 കി​ലോ ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യെ​ന്ന് ഉ​ൽ​പാ​ദ​ക​ർ പ​റ​യു​ന്നു.
25 കി​ലോ ചാ​ക്കി​ലാ​ണ് നാ​നോ പൊ​ട്ടാ​ഷ് വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. 2400 രൂ​പ​യാ​ണ് 25 കി​ലോ​യു​ടെ എംആ​ർപി ​വി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും 2000 രൂ​പ​യ്ക്കാ​ണ് വ്യാ​പാ​രി​ക​ൾ വി​പ​ണ​നം ന​ട​ത്തു​ന്ന​ത്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ പൊ​ട്ടാ​ഷ് ലി​മി​റ്റ​ഡ് ഇ​റ​ക്കു​മ​തി ചെ​യ്തു ന​ൽ​കു​ന്ന സാ​ധാ​ര​ണ പൊ​ട്ടാ​ഷി​ന് 1700 രൂ​പ​യാ​യി വി​ല ഉ​യ​ർ​ന്ന​തും വി​പ​ണി​യി​ൽ പൊ​ട്ടാ​ഷി​നു ക്ഷാ​മം നേ​രി​ട്ട​തു​മാ​ണ് നാ​നോ പൊ​ട്ടാ​ഷി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റി​യ​ത്. സാ​ധാ​ര​ണ പൊ​ട്ടാ​ഷ് കൂ​ടു​ത​ൽ അ​ള​വി​ൽ ഉ​പ​യോ​ഗി​ച്ച് ശീ​ലി​ച്ച​തി​നാ​ൽ നാ​നോ പൊ​ട്ടാ​ഷ് ക​ർ​ഷ​ക​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ചെ​റി​യ തോ​തി​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു.
യൂ​റി​യ​യോ​ടൊ​പ്പം ക​ല​ർ​ത്തു​ന്പോ​ൾ ചെ​റി​യ അ​ള​വ് എ​ന്ന​ത് ക​ർ​ഷ​ക​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കാ​റു​ണ്ട് എ​ങ്കി​ലും നാ​നോ പൊ​ട്ടാ​ഷി​ന് വീ​ര്യം കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ ക​ർ​ഷ​ക​ർ ചെ​റി​യ തോ​തി​ലാ​ണെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി.
ത​ളി​ച്ചു കൊ​ടു​ക്കു​ന്ന സൗ​ക​ര്യ​ത്തി​നാ​യി ഒ​രു ലി​റ്റ​ർ അ​ള​വി​ൽ ദ്രാ​വ​ക​രൂ​പ​ത്തി​ലു​ള്ള നാ​നോ പൊ​ട്ടാ​ഷും വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്.
900 രൂ​പ​യാ​ണ് ഒ​രു ലി​റ്റ​ർ ദ്രാ​വ​ക​രൂ​പ​ത്തി​ലു​ള്ള പൊ​ട്ടാ​ഷി​ന്‍റെ വി​ല. ഇ​തി​നാ​യി ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​റ​ലും ശു​പാ​ർ​ശ ചെ​യ്യു​ന്നു​ണ്ട്.