പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് വ​യോ​ധി​ക​ർ​ക്കു ഗു​രു​ത​ര​ പ​രി​ക്ക്
Tuesday, January 25, 2022 12:53 AM IST
തി​രു​പ്പൂ​ർ: അ​വി​നാ​ശി​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് വ​യോ​ധി​ക​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
അ​വി​നാ​ശി പാ​പ്പാ​ങ്കു​ളം വ​ര​ദ​രാ​ജ​ൻ (63), മാ​ര​ൻ (66) എ​ന്നി​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.​
ഇ​ന്നലെ അ​തി​രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.​ വ​ര​ദ​രാ​ജ​ന്‍റെ ചോ​ള കൃ​ഷി​തോ​ട്ട​ത്തി​ൽ വ​ര​ദ​രാ​ജ​നും മാ​ര​നും വി​ള​വെ​ടു​പ്പു ന​ട​ത്തികൊ​ണ്ടി​രി​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യി കൃ​ഷി​യി​ട​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യ പു​ള​ളി​പ്പു​ലി ഇ​രു​വ​രെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​ൽ മാ​ര​നു മു​ഖ​ത്തും, വ​ര​ദ​രാ​ജ​നു തോ​ളി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.​ ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ പ​രി​സ​ര​വാ​സി​ക​ൾ പു​ള്ളി​പ്പു​ലി​യെ വി​ര​ട്ടി​യോ​ടി​ച്ച് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി.
ഇ​വ​രെ ആ​ദ്യം അ​വി​നാ​ശി ഗ​വ.​ ആ​ശു​പ​ത്രി​യി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​തി​രു​പ്പൂ​ർ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും ചേ​വൂ​ർ പോ​ലീ​സും സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.​
പു​ലി​യെ പി​ടി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് വ​നം വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.