സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഒ​പി പരിശോധന നി​ർ​ത്ത​ലാ​ക്കി
Wednesday, January 26, 2022 12:21 AM IST
ഷൊ​ർ​ണൂ​ർ: ഡോ​ക്ട​ർ​ക്കും സ്റ്റാ​ഫ് ന​ഴ്സി​നും ഉ​ൾ​പ്പെ​ടെ ആ​റ് ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഒ​പി നി​ർ​ത്ത​ലാ​ക്കി. ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് വൈ​കീ​ട്ടു​ള്ള പ​രി​ശോ​ധ​ന നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

കു​ള​പ്പു​ള്ളി ന​ഗ​ര ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്നും ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ അ​ത്യാ​വ​ശ്യ​ത്തി​ന​ല്ലാ​തെ ആ​ശു​പ​ത്രി​യി​ലേ​ക്കു വ​ര​രു​തെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്ലാ​ത്ത​തി​നാ​ൽ പു​റ​മെ​നി​ന്നു പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ലും പ​രി​ശോ​ധ​നാ​ഫ​ലം വ​രാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്നു​ണ്ട്. ഒ​രാ​ഴ്ച​യോ​ള​മാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം വ​രാ​നെ​ടു​ക്കു​ന്ന സ​മ​യം. അ​തു​കൊ​ണ്ടു​ത​ന്നെ സിഎ​ച്ച്സിയി​ലും താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​റി​യി​ക്കു​ന്നു​ണ്ട്.

പ​രി​ശോ​ധ​നാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പോ​ർ​ട്ട​ൽ ത​ക​രാ​റു​ൾ​പ്പെ​ടെ ഫ​ലം വ​രു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​നു കാ​ര​ണ​മാ​ണ്. പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നു അധികൃതർ പറഞ്ഞു.