അയിലൂർ ഗ്രാ​മ​സ​ഭ​ക​ൾ ഓ​ണ്‍​ലൈ​നി​ലേ​ക്ക്
Wednesday, January 26, 2022 12:21 AM IST
നെന്മാ​റ : അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഓ​രോ വാ​ർ​ഡി​ലെ​യും ഓ​ണ്‍​ലൈ​ൻ ഗ്രാ​മ​സ​ഭ​യു​ടെ ലി​ങ്ക് അ​ട​ങ്ങി​യ നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്തു.

ഇ​തു​പ്ര​കാ​രം വി​വി​ധ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റു​ക​ൾ അം​ഗീ​ക​രി​ക്കേ​ണ്ട​ത് സ​ങ്കീ​ർ​ണ​വും രാ​ഷ്ട്രീ​യ​പ്രേ​രി​ത​വു​മാ​കു​മെ​ന്നു വി​മ​ർ​ശ​ന​വും ഉ​യ​രു​ന്നു.

ഗൂ​ഗി​ൾ മീ​റ്റ് വീ​ഡി​യോകോ​ൾ വ​ഴി​യും ഗ്രാ​മ​സ​ഭാ യോ​ഗ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ​ങ്കെ​ടു​ക്കാം. രാ​വി​ലെ 10ന് ​തു​ട​ങ്ങി ഉ​ച്ച​യ്ക്കു രണ്ടു വ​രെ​യാ​ണ് ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ൾ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ന​ട​ക്കു​ന്ന​ത്. ജ​നു​വ​രി 27 വ​രെ​യാ​ണ് ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ൾ. കോ​വി​ഡ് മൂ​ന്നാം ത​രം​ഗ മാ​ന​ദ​ണ്ഡം പ്ര​കാ​രം പൊ​തു ച​ട​ങ്ങു​ക​ൾ ഒ​ഴി​വാ​ക്കി​യ തി​നാ​ലാ​ണ് ആ​ധു​നി​ക​രീ​തി​യി​ൽ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഗ്രാ​മ​സ​ഭ​ക​ൾ ചേ​രു​ന്ന​ത്.