ഗു​രു​ത​ര രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്കു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ഉ​റ​പ്പാ​ക്കും
Wednesday, January 26, 2022 12:25 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷി​ക്കു​മെ​ന്നും ഗു​രു​ത​രരോ​ഗല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

കോ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ കാ​ല​യ​ള​വി​ൽ (മേയ് 2021) ആ​കെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​ളു​ക​ളി​ൽ 86 ശ​ത​മാ​നം പേ​രും ഹോം ​ഐ​സൊ​ലേ​ഷ​നി​ലാ​യി​രു​ന്നു.

ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ 1000 പേ​രി​ൽ മൂ​ന്ന് പേ​ർ എ​ന്ന നി​ര​ക്കി​ലാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക്/ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റേ​ണ്ടി വ​ന്നി​ട്ടു​ള്ള​ത്.

ഡെ​ൽ​റ്റ വ​ക​ഭേം വ്യാ​പ​ക​മാ​യി​രു​ന്ന ര​ണ്ടാം ത​രം​ഗ​ത്തി​ൽ (ഓഗസ്റ്റ് 2021) ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രി​ൽ 77 ശ​ത​മാ​നം പേ​രാ​ണ് ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 1000 കോ​വി​ഡ് ബാ​ധി​ത​രി​ൽ ആ​റ് പേ​രെ വീ​തം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യു​ണ്ടാ​യി.

ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​കെ കോ​വി​ഡ് ബാ​ധി​ത​രി​ൽ 96 ശ​ത​മാ​നം പേ​രും വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.

ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രി​ൽ 2 : 1000 എ​ന്ന നി​ര​ക്കി​ലാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റേ​ണ്ടി വ​ന്നി​ട്ടു​ള​ള​ത്.