നെ​ല്ലി​യാ​ന്പ​തി​യി​ൽ "മ​ഴ​വി​ല്ല്' ബോ​ധ​വ​ത്കര​ണത്തിനു തു​ട​ക്കം
Wednesday, January 26, 2022 12:25 AM IST
നെന്മാ​റ: സ​മൂ​ഹം കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ ഭീ​തി​യി​ൽ നി​ല്ക്കു​ന്പോ​ൾ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നും പ​ക​രാ​തി​രി​ക്കു​വാ​നു​മാ​യി പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​യി.

പെ​രി​ന്ത​ൽ​മ​ണ്ണ ജെം​സ് കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും നെന്മാ​റ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗും ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ടൗ​ണ്‍​-ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും വ​നം വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു നെ​ല്ലി​യാ​ന്പ​തി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​ത്. നെ​ല്ലി​യാ​ന്പ​തി വ​ന​മേ​ഖ​ല​യി​ലെ തേ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ, ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളും, സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​തു​മാ​യ​വ​രെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി. 30വ​രെ ന​ട​ക്കു​ന്ന മ​ഴ​വി​ല്ല് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കെ. ​ബാ​ബു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

സി​എ​ൽ​എ​സ്എ​ൽ ഡ​യ​റ​ക്ട​ർ അ​ശോ​ക് നെന്മാ​റ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ ജെം​സ് കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ച്ച്ഒ​ഡി അ​രു​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പോ​ള​ച്ചി​റ​ക്ക​ൽ ഹ​യ​ർ​ സെ​ക്ക​ണ്ട​റി പ്രി​ൻ​സി​പ്പാ​ൾ കൃ​ഷ്ണ​കു​മാ​ർ, ഹെ​ഡ് മാ​സ്റ്റ​ർ രാ​ജീ​വ്, അ​ധ്യാ​പ​ക​രാ​യ ആ​ഷി​ഫ്, അ​മീ​ന, ഇ​സ്ഹ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.