മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ കു​രു​ക്ക​ഴി​യു​ന്നു
Wednesday, January 26, 2022 12:25 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തപ​രി​ഷ്ക​ര​ണം ഇ​ന്ന​ലെ തുടങ്ങി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ണ്ണാ​ർ​ക്കാ​ട് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ​തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി.

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഡി​വൈ​എ​സ്പി വി.​എ. കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

ഇ​തോ​ടെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രി​ക്കി​നു നേ​രി​യ ശ​മ​ന​മാ​യി​ട്ടു​ണ്ട്. കോ​ട​തി​പ്പ​ടി​യി​ൽ ഇ​ന്ന​ലെ കാ​ര്യ​മാ​യ ഗ​താ​ഗ​ത​പ്ര​തി​സ​ന്ധി ഉ​ണ്ടാ​യി​ട്ടി​ല്ല.

ബ​സ് സ്റ്റോ​പ്പ്, ഓ​ട്ടോ സ്റ്റാ​ൻ​ഡ്, പാ​ർ​ക്കിം​ഗ്, നോ​പാ​ർ​ക്കിം​ഗ് എ​ന്നി​വ കൃ​ത്യ​മാ​യി പെ​യി​ന്‍റ് കൊ​ണ്ടു മ​റ​വുചെ​യ്ത ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചും എ​ല്ലാ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ​യും ഒ​രേ​സ​മ​യം നി​ർ​ത്താ​വു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചും എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു​മാ​ണ് ന​ട​പ​ടി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഘ​ട്ടം ഘ​ട്ട​മാ​യി പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്നു ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.