എ​ൻ.​ഹം​സ സ്മാ​ര​ക പു​ര​സ്കാ​രം കെ​പി​എ​സ് പ​യ്യ​നെ​ട​ത്തി​നു സ​മ്മാ​നി​ച്ചു
Friday, January 28, 2022 12:16 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും രാ​ഷ്രീ​യ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന എ​ൻ.​ഹം​സ സാ​ഹി​ബി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ങ്ക​ര ഡി​വി​ഷ​ൻ ത​ല​ത്തി​ൽ രാ​ഷ്ട്ര സേ​വാ പു​ര​സ്കാ​രം സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ കെ​പി​എ​സ് പ​യ്യ​നെ​ട​ത്തി​നു സ​മ്മാ​നി​ച്ചു.

റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സാ​മൂ​ഹി​ക പു​രോ​ഗ​തി​ക്ക് വേ​ണ്ടി സേ​വ​നം ചെ​യ്യു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക്ക് എ​ൻ.​ഹം​സ സാ​ഹി​ബി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം രാ​ഷ്ട്ര സേ​വാ പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കു​മ​രം​പു​ത്തൂ​ർ വ​ട്ട​ന്പ​ല​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ബൈ​ദ് ച​ങ്ങ​ലീ​രി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ വെ​ച്ച് കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ 5001 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം അ​ഡ്വ.​എ​ൻ.​ഷം​സു​ദ്ധീ​ൻ എം​എ​ൽ​എ, കെ​പി​എ​സ് പ​യ്യ​നെ​ട​ത്തി​നു സ​മ്മാ​നി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഗ​ഫൂ​ർ കോ​ൽ​ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ല​ക്ഷ്മി​ക്കു​ട്ടി, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ സ​ഹ​ദ് അ​രി​യൂ​ർ, മു​ജീ​ബ് മ​ല്ലി​യി​ൽ, അ​ബു വ​രോ​ട​ൻ, അ​ദ്നാ​ൻ പ്ര​സം​ഗി​ച്ചു. കെ​പി​എ​സ് പ​യ്യ​നെ​ടം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.