ജ​നാ​ധി​പ​ത്യ ത​ത്വങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം: മ​ന്ത്രി
Friday, January 28, 2022 12:16 AM IST
പാ​ല​ക്കാ​ട് : ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കേ​ന്ദ്ര ത​ത്ത്വ​ങ്ങ​ളാ​യ നീ​തി സ​മ​ത്വം സാ​ഹോ​ദ​ര്യം സ്വാ​ത​ന്ത്ര്യം എ​ന്നി​വ എ​ല്ലാ​യ്പ്പോ​ഴും പാ​ലി​ക്കേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ന്ന റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​താ​ക ഉ​യ​ർ​ത്തി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​തെ​യാ​ണ് ഇ​ത്ത​വ​ണ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

സ്വ​ത​ന്ത്ര ഭാ​ര​ത​ത്തി​നാ​യി പ്ര​യ​ത്നി​ക്കു​ക​യും ജീ​വ​ൻ​ബ​ലി ന​ൽ​കി​യ ധീ​ര സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളെ​യും, രാ​ജ്യ​ത്തി​ന്‍റെ ര​ക്ഷ​യ്ക്കാ​യി ജീ​വ​ൻ ബ​ലി​ന​ൽ​കി​യ വി​വി​ധ സേ​നാം​ഗ​ങ്ങ​ളെ​യും ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രെ ആ​ദ​ര​വോ​ടെ സ്മ​രി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ര​ക്ത​സാ​ക്ഷി​ത്വം വ​ഹി​ച്ച​വ​രു​ടെ സ്വ​പ്നം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണം.

ആ ​ഓ​ർ​മ്മ​ക​ളി​ൽ നി​ന്നും ഉ​ൾ​ക്കൊ​ള്ളു​ന്ന പാ​ഠ​ങ്ങ​ളാ​വ​ണം ഇ​ന്ന​ത്തെ കാ​ല​ത്ത് ന​മ്മെ ന​യി​ക്കേ​ണ്ട​ത്.

ക​ലാ​ല​യ​ങ്ങ​ളി​ലും തെ​രു​വീ​ഥി​ക​ളി​ലും യു​വാ​ക്ക​ൾ സ​മ​രം ചെ​യ്യ​ത് അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റു​ക​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​ണ്.

ഒ​രു ല​ക്ഷ്യ​ത്തി​നാ​യി പോ​രാ​ടു​ന്പോ​ൾ ജ​ന​ങ്ങ​ൾ, രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ, ഗാ​ന്ധി​ജി മാ​ന​വി​ക​ത​യ്ക്ക് ന​ൽ​കി​യ അ​ഹിം​സ എ​ന്ന സം​ഭാ​വ​ന മ​റ​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും മ​ഹാ​മാ​രി​യും സം​സ്ഥാ​ന​ത്തെ വ​ലി​യ തോ​തി​ൽ ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഒ​റ്റ​ക്കെ​ട്ടാ​യി ദു​ര​ന്ത​ങ്ങ​ളെ നേ​രി​ടാ​ൻ നാം ​പ​ഠി​ച്ചു ക​ഴി​ഞ്ഞു. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തു​ണ്ടാ​ക്കി​യ​ത്. അ​തി​നെ അ​തി​ജീ​വി​ക്കാ​ൻ നാ​ടി​ന്‍റെ സു​ര​ക്ഷി​ത ഭാ​വി​ക്കാ​യി നാം ​കൈ​കോ​ർ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

റ​ന്പി​ൽ എം.​എ​ൽ.​എ, ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി, ക്രൈം​ബ്രാ​ഞ്ച് സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് കെ. ​സ​ലീം, സ​ബ് ക​ള​ക്ട​ർ ബ​ൽ​പ്രീ​ത് സിം​ഗ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ അ​ശ്വ​തി ശ്രീ​നി​വാ​സ്, എ.​ഡി.​എം. കെ ​മ​ണി​ക​ണ്ഠ​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജെ.​മാ​ത്യൂ ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രേ​ഡി​ൽ എ.​ആ​ർ.​പോ​ലീ​സ്, കെ.​എ.​പി സെ​ക്ക​ന്‍റ് ബ​റ്റാ​ലി​യ​ൻ, ലോ​ക്ക​ൽ പോ​ലീ​സ് പു​രു​ഷ വി​ഭാ​ഗം, ലോ​ക്ക​ൽ പോ​ലീ​സ് വ​നി​താ വി​ഭാ​ഗം എ​ന്നി​ങ്ങ​നെ നാ​ല് പ്ല​റ്റൂ​ണു​ക​ൾ അ​ണി​നി​ര​ന്നു.