പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശവാസികൾ! മാ​ലി​ന്യ മാ​ഫി​യ​യി​ൽ പൊ​റു​തിമു​ട്ടി വെ​ള്ളി​നേ​ഴി
Saturday, January 29, 2022 12:48 AM IST
ശ്രീ​കൃ​ഷ്ണ​പു​രം : മാ​ലി​ന്യ മാ​ഫി​യ​ക​ളെക്കൊണ്ട് പൊ​റു​തി​മു​ട്ടി വെ​ള്ളി​നേ​ഴി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ള​ക്കാ​ട​ൻ മ​ല​യ​ടി​വാ​ര​മാ​ണ് മാ​ലി​ന്യ നി​ക്ഷേ​പകേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ലോ​ഡു​ക​ണ​ക്കി​ന് ക​ക്കൂ​സ് മാ​ലി​ന്യ​മാ​ണ് പ്ര​ദേ​ശ​ത്തു കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്.​ മ​ല​ന്പ​ള്ള ഭാ​ഗ​ത്താ​ണ് മാ​ലി​ന്യ മാ​ഫി​യ​ക​ൾ പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ഡ് ക​ണ​ക്കി​നു വി​വി​ധ​ത​രം മാ​ലി​ന്യ​ങ്ങ​ളാ​ണ് പ്ര​ദേ​ശ​ത്തു കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്ന​ത്. പാ​ത​യി​ൽ ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​മാ​ണ്.

ത​ള്ളു​ന്ന ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഒ​ഴു​കി സ​മീ​പ​ത്തു​ള്ള കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ ഇ​ട​തു ക​നാ​ലി​ന്‍റെ ഉ​പക​നാ​ലി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ​പ്ര​ധാ​ന ക​നാ​ലി​ൽ വെ​ള്ളം തു​റ​ന്നുവി​ടു​ന്പോ​ൾ ഉ​പക​നാ​ൽ വ​ഴി​യാ​ണ് അ​ട​ക്കാ​പു​ത്തൂ​ർ, കു​റു​വ​ട്ടൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു വെ​ള്ള​മെ​ത്തു​ക.

ഇ​ങ്ങ​നെ ഉ​പക​നാ​ലി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം കു​ടി​വെ​ള്ള​ത്തി​നും മ​റ്റു​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. മാ​ലി​ന്യം ക​ല​ർ​ന്ന വെ​ള്ളം ഇ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും കാ​ര​ണ​മാ​വു​ന്നു. ​ഇ​തു​കൂ​ടാ​തെ മ​ല​ന്പ​ള്ള പ്ര​ദേ​ശ​ത്തി​നു താ​ഴ്‌വ​ശ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളി​ലേ​ക്കും ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലും മ​റ്റും മാ​ലി​ന്യം ക​ല​ർ​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇതരജി​ല്ല​ക​ളി​ൽ നി​ന്നുപോ​ലും വ​ലി​യ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ ക​ക്കൂ​സ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നാ​യി ഇ​വി​ടെ​യെ​ത്തു​നു​ണ്ട്.​

മു​ണ്ടൂ​ർ -തൂ​ത പാ​ത​യി​ൽ അ​ട​ക്കാ​പു​ത്തൂ​ർ മൈ​താ​ന​ത്തി​നു സ​മീ​പ​ത്താ​യാ​ണ് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്.​ എ​ന്നാ​ൽ പാ​ത​യു​ടെ ന​വീ​ക​ര​ണം വ​ന്ന​തി​നു​ശേ​ഷം മ​ല​ന്പ​ള്ള ഭാ​ഗ​ത്താ​ണ് കൂ​ടു​ത​ലാ​യും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്.

ക​ക്കൂ​സ് മാ​ലി​ന്യ​ത്തെ കൂ​ടാ​തെ കോ​ഴി മാ​ലി​ന്യ​ങ്ങ​ൾ, അ​റ​വു മാ​ലി​ന്യ​ങ്ങ​ൾ, ഹോ​ട്ട​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് വ​ൻ​തോ​തി​ൽ പ്ര​ദേ​ശ​ത്തു കൊ​ണ്ടു​വ​ന്നു ത​ള്ളു​ന്ന​ത്.

വ​നംവ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ പ്ലാ​സ്റ്റി​ക്കും, മ​റ്റു മാ​ലി​ന്യ​ങ്ങ​ളും വ​ന​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നെ​ന്നും ഇ​തു ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കു​മെ​ന്നും കാ​ണി​ച്ച് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശം ക്യാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡി​ല​ല്ലാ​തെ പ്ര​ദേ​ശ​ത്ത് പേ​രി​നു പോ​ലും ഒ​രു ക്യാ​മ​റ സ്ഥാ​പി​ക്കാ​ൻ വ​നം വ​കു​പ്പി​നോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നോ സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​മു​ന്ന​റി​യി​പ്പ് ബോ​ർ​ഡി​ന്‍റെ അ​ടു​ത്തു​ത​ന്നെ​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ കൂ​ടു​ത​ലാ​യും ത​ള്ളി​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ജ​ന​കീ​യ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന തീ​രു​മാ​ന​വും ഇ​തു​വ​രെ​യാ​യും ന​ട​പ്പി​ലാ​യി​ട്ടി​ല്ല.