കോ​വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​ർ​ന്ന​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ളു​ന്നു
Saturday, January 29, 2022 12:55 AM IST
പാ​ല​ക്കാ​ട് : കോ​വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​ർ​ന്ന​തോ​ടെ ജി​ല്ല​യി​ലെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ളു​ന്നു.

കോ ​വാ​ക്സി​ൻ തീ​ർ​ന്ന​തോ​ടെ കു​ട്ടി​ക​ള​ട​ക്കം കു​ത്തി​വയ്​പ്പ് നി​ർ​ത്തി​വയ്​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. ചു​രു​ക്കം ചി​ല പ്രാ​ഥ​മി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ചെ​റി​യ​തോ​തി​ൽ വാ​ക്സി​നു​ണ്ട്. അ​തുകൊ​ണ്ട് ചി​ല​യി​ട​ത്ത് മാ​ത്ര​മാ​ണ് കു​ത്തി​വയ്​പ്പ് ന​ട​ക്കു​ന്ന​ത്. ഇ​തും തീ​രു​ന്ന​തോ​ടെ ജി​ല്ല​യി​ൽ വാ​ക്സി​ൻ വി​ത​ര​ണം പൂ​ർ​ണാ​യും നി​ല​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

15- 17പ്രാ​യ​പ​രി​ധി​യി​ൽ ജി​ല്ല​യി​ലാ​കെ 1,37,842 കു​ട്ടി​ക​ളാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വയ്​പ്പെ​ടു​ക്കാ​നു​ള്ള​ത്. ഇ​തി​നോ​ട​കം 1,28,193 കു​ട്ടി​ക​ൾ​ക്ക് കു​ത്തി​വയ്​പ്പ് ന​ൽ​കി. ഇ​ത് ആ​കെ​ കു​ത്തി​വയ്​പ്പെ​ടു​ക്കാ​നു​ള്ള കു​ട്ടി​ക​ളു​ടെ 93 ശ​ത​മാ​നം ആ​ണ്. 2022 ജ​നു​വ​രി മൂ​ന്നി​നാ​ണ് ജി​ല്ല​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ​കു​ത്തി​വയ്​പ്പ് തു​ട​ങ്ങി​യ​ത്.

പി​ന്നീ​ട്ആ​രോ​ഗ്യ​വ​കു​പ്പ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് വാ​ക്സി​നെ​ടു​ക്കാ​ൻ 500ൽ ​കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള സ്കൂ​ളു​ക​ളെ കോ​വി​ഡ് കു​ത്തി​വയ്​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​യി തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തും സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യും കു​ട്ടി​ക​ൾ​ക്ക് കു​ത്തി​വയ്​പ്പെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി.​

കോ​വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് കു​ത്തി​വയ്​പ്പ് എ​ടു​ക്കാ​നു​ള്ള​വ​ർ, മു​ൻ​ക​രു​ത​ൽ ഡോ​സ് എ​ടു​ക്കാ​നു​ള്ള​വ​ർ, 15-17 പ്രാ​യ​പ​രി​ധി​യി​ലു​ള്ള കു​ട്ടി​ക​ൾ എ​ന്നി​വ​രെ​യെ​ല്ലാം ക​ണ​ക്കാ​ക്കി​യാ​ണ് ഒ​രു ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ ഉ​ട​ന​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.