വീ​ട്ടി​ൽ ക​ഞ്ചാ​വു സൂ​ക്ഷി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ
Friday, May 6, 2022 12:07 AM IST
കോ​യ​ന്പ​ത്തൂ​ർ: സൂ​ളൂ​രി​ൽ വാ​ട​ക വീ​ട്ടി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​വ​രി​ൽ നി​ന്നും 50 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​​ടു​ത്തു. മ​ധു​രൈ ഉ​സി​ലം​പ്പ​ട്ടി മ​ലൈ​സ്വാ​മി ഭാ​ര്യ ജ​യ പാ​ണ്ഡി​യ​മ്മാ​ൾ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സൂ​ളൂ​ർ കാ​ങ്കേ​യം പാ​ള​യം അ​ന്ന ല​ക്ഷ്മി ന​ഗ​റി​ലെ ഒ​രു വീ​ട്ടി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ മാ​തേ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​ണ്ടി​ലു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന 50 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തേ തു​ട​ർ​ന്ന് ജ​യ​പാ​ണ്ഡി​യ​മ്മാ​ളെ അ​റ​സ്റ്റു ചെ​യ്ത പോ​ലീ​സ് മ​റ്റൊ​രു പ്ര​തി​യാ​യ മ​ധു​രൈ സ്വ​ദേ​ശി രാ​ജേ​ഷ് ക​ണ്ണ​ൻ (41)നാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.