വി​ല​ത്ത​ക​ർ​ച്ച മ​റി​ക​ട​ക്കാ​ൻ താ​ങ്ങു​വി​ല​യിൽ ​നാ​ളി​കേ​രം സം​ഭ​രി​ക്ക​ണം: കേ​ര​ക​ർ​ഷ​ക​ർ
Sunday, May 15, 2022 7:32 AM IST
ചി​റ്റൂ​ർ: വി​ല​ത്ത​ക​ർ​ച്ച കാ​ര​ണം താ​ലൂ​ക്കി​ൽ തോ​പ്പു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​നു നാ​ളി​കേ​രം. നാ​ളി​കേ​ര ക​ർ​ഷ​ക​ർ മു​ന്പുണ്ടാവാ​ത്ത വി​ധം ക​ന​ത്ത സാ​ന്പ​ത്തി​ക പ്ര​തിസ​ന്ധി​യി​ൽ അ​ക​പ്പെ​ട്ട് ദു​രി​തം പേ​റു​കയാ​ണ്. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ച​തും ന​ട​പ്പി​ലാ​ക്കാതെ ​ഫ​യ​ലു​ക​ളി​ൽ ഒ​തു​ങ്ങിനി​ൽ​ക്കു​കയാ​ണ്.

താ​ലൂക്കി​ൽ നാ​ളി​കേ​ര വ​രു​മാ​നത്തി​ൽ മാ​ത്രം ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ ഏ​റെ​യു​ണ്ട്. ഇ​ട​ത്ത​രം ക​ർ​ഷ​ക​ർ കു​ടും​ബചെല​വു​ക​ൾ​ക്കുപോ​ലും വാ​യ്പ വാ​ങ്ങി ഗ​തി​കേ​ടി​ല​ക​പ്പെ​ട്ടി​ട്ടു​മു​ണ്ട്. ക​ർ​ഷ​ക​രു​ടെ നീ​ണ്ട​കാ​ല ആ​വ​ശ്യ​ത്തെതു​ട​ർ​ന്ന് കൃ​ഷി വ​കു​പ്പ് നാ​ളി​കേ​ര താ​ങ്ങു​വി​ല 32 രൂ​പ​യാ​യി പ്ര​ഖ്യാ​പി​ച്ച​ത് ആ​ശ്വാ​സ​ത്തി​നു വ​ക ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നാ​ളി​കേ​ര സം​ഭ​ര​ണം മാ​സ​ങ്ങ​ളാ​യും ആ​രം​ഭി​ച്ചി​ല്ലെ​ന്ന​ത് വീ​ണ്ടും ക​ർ​ഷ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി​. ത​മി​ഴ്നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​ത് നാ​ളി​കേ​ര വി​ല​യി​ടി​വി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷിച്ച ​ഇ​ത്ത​വ​ണ താ​ലൂ​ക്കി​ൽ നാ​ളി​കേ​ര ഉ​ത്പാദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന​വുണ്ടാ​യ​താ​യി ക​ർ​ഷ​ക​ർ സാ​ക്ഷ്യ​പ്പെ​ടുത്തു​ന്നു​ണ്ടെ​ങ്കി​ലും വി​ല​യി​ടി​വു കാ​ര​ണം പ്ര​തീക്ഷി​ച്ച വ​രു​മാ​നം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

താ​ലൂ​ക്കി​ൽനി​ന്നും ത​മി​ഴ്നാ​ട് കാ​ങ്ക​യ​ത്തേ​ക്കാ​ണ് നാ​ളി​കേ​രം ലോ​ഡ് ചെ​ന്നി​രു​ന്ന​ത്. ത​മി​ഴ്നാ​ടി​നെ കൂ​ടാ​തെ ആ​ന്ധ്ര​യി​ലേ​ക്കും വ​ൻ​തോ​തി​ൽ നാ​ളി​കേ​ര ലോ​ഡ് പോ​വു​ന്നുണ്ട്. ​ഇ​തി​നു കി​ലോ​യ്്ക്ക് 26 രൂ​പ ല​ഭി​ക്കു​ന്ന​താ​യാ​ണ് ക​ർ​ഷ​ക​ർ അ​റി​യി​ക്കു​ന്ന​ത്. തോ​പ്പു​ക​ളി​ൽ നാ​ളി​കേ​രം ഇ​റ​ക്കു​ന്ന​തി​ന് ഒ​രു തെ​ങ്ങി​ന് 50 മു​ത​ൽ 60 വ​രെ തൊ​ഴി​ലാ​ളി​ക​ൾ ഈ​ടാ​ക്കു​ന്നു​ണ്ട്.

താ​ലൂ​ക്കിൽ ​ഈ ജോ​ലി​ക്ക് തൊ​ഴി​ലാ​ളി​ക​ൾ ല​ഭ്യ​മല്ലാ​ത്ത​തി​നാ​ൽ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യിലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ആ​ശ്ര​യിക്കേ​ണ്ടിവ​രു​ന്ന​ത്. ഇ​വ​ർ​ക്ക് യാ​ത്രാച്ചെ​ല​വും ന​ൽ​കേ​ണ്ട​താ​യി വ​രു​ന്നു​ണ്ട്. നാ​ളി​കേ​ര സം​ഭ​ര​ണ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി ധൃ​ത​ഗ​തി​യി​ലാ​ക്കി ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നതാ​ണ് കേ​ര ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.