അവശനിലയിലായ യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സ് രക്ഷിച്ചു
Sunday, May 15, 2022 11:27 PM IST
വ​ട​ക്ക​ഞ്ചേ​രി : ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ണ്ടെ​യ്ന​റി​നു മു​ക​ളി​ൽ ക​യ​റി അ​വ​ശ​നി​ല​യി​ലാ​യ ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി താ​ഴെ​യി​റ​ക്കി.
32കാ​ര​നാ​യ വി​നോ​ദ് ഹ​വെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ഏ​റെ പ​ണി​പ്പെ​ട്ട് താ​ഴെ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.
എ​റ​ണാ​കു​ള​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​റി​ലെ ഡ്രൈ​വ​റും സ​ഹാ​യി​യും വാ​ഹ​നം നി​ർ​ത്തി​യി​ട്ട് ഹോ​ട്ട​ലി​ലേ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​യി​രു​ന്നു യു​വാ​വ് പൊ​ത്തി​പ്പി​ടി​ച്ച് ക​ണ്ടെ​യ്ന​റി​നു മു​ക​ളി​ൽ ക​യ​റി​യ​ത്.
മ​റ്റു വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ ഇ​ത് ക​ണ്ട് ക​ണ്ടെ​യ്ന​ർ ഡ്രൈ​വ​റെ അ​റി​യി​ച്ചു. ആ​ളു​ക​ൾ കൂ​ടി യു​വാ​വി​നോ​ട് താ​ഴെ​യി​റ​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വാ​വി​ന് ക​ഴി​ഞ്ഞി​ല്ല.
പി​ന്നീ​ട് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച് പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് യു​വാ​വി​നെ താ​ഴെ എ​ത്തി​ച്ച​ത്.