വ​ന്യ​മൃ​ഗ​ ആ​ക്ര​മ​ണ​ങ്ങ​ളി​ൽനി​ന്നും മലയോര ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കണം: കേ​ര​ള കോണ്‍​ഗ്ര​സ് -ജേ​ക്ക​ബ്
Wednesday, May 18, 2022 12:22 AM IST
പാ​ല​ക്കാ​ട് : വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് മ​ല​യോ​ര ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ചെ​യ​ർ​മാ​ൻ വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ്) ജി​ല്ലാ നേ​തൃ​ത്വ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ വി​വി​ധ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന, പു​ലി, പ​ന്നി, മ​യി​ൽ, കു​ര​ങ്ങ് തു​ട​ങ്ങി​യ ജീ​വി​ക​ൾ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ കൃ​ഷി​യും വീ​ടും ന​ശി​പ്പി​ക്കു​ക​യാ​ണ്. കൂ​ടാ​തെ പു​ലി​യു​ടെ ആ​ക്ര​മ​ണം ഭ​യ​ന്ന് പേ​ടി​ച്ചാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​വി​ടെ ജീ​വി​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ സ​ർ​ക്കാ​ർ ഫെ​ൻ​സിം​ഗ് വേ​ലി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ക​ർ​ഷ​ക​രി​ൽ നി​ന്നും ഉ​യ​രു​ന്നു​ണ്ട്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ശ​ന​ശ​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് സ​ർ​ക്കാ​ർ അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നും ഫെ​ൻ​സിം​ഗ് വേ​ലി​ക​ൾ നി​ർ​മി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​ഡി. ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ഗി​രി​​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പാ​ർ​ട്ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​കെ. പു​രു​ഷോ​ത്ത​മ​ൻ, വി.​ഡി. ഉ​ല​ഹ​ന്നാ​ൻ, ജി​ല്ലാ ട്ര​ഷ​റ​ർ വി.​എം. തോ​മ​സ്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം. കു​രു​വി​ള, വി.​ അ​നി​ൽ​കു​മാ​ർ, പി.​ഒ. വ​ക്ക​ച്ച​ൻ, ഗ്രേ​സി ജോ​സ​ഫ്, അ​ഡ്വ. പി.​കെ. ശ്രീ​ധ​ര​ൻ, എം.​എ​ൽ. ജാ​ഫ​ർ, കെ.​വി. സു​ദേ​വ​ൻ, ശ​ശി പി​രാ​യി​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ർ​ട്ടി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ വാ​ക്ക​നാ​ട് രാ​ധ​കൃ​ഷ്ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​നു​മാ​യ വി.​ഡി. ജോ​സ​ഫ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ഗി​രി​ജ​ൻ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.