വള്ളുവനാടൻ പൂരങ്ങൾക്കു സമാപനംകുറിച്ച് പോർക്കൊരിക്കൽ പൂരം വർണാഭം
Wednesday, May 18, 2022 12:25 AM IST
മ​ണ്ണാ​ർ​ക്കാ​ട് : വ​ള്ളു​വ​നാ​ട്ടി​ലെ പു​ര​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ച്ചു കൊ​ണ്ട് ന​ട​ന്ന പോ​ർ​ക്കൊ​രി​ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​ര മ​ഹോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​യോ​ടെ കൂ​ത്തു​മാ​ടം ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ദേ​ശ​വേ​ല​ക​ളു​ടെ സം​ഗ​മം പൂ​ര​പ്രേ​മി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി. 11 ഗ​ജ​വീ​ര​ന്മാ​രും ചെ​ണ്ട, വാ​ദ്യ​മേ​ള​വും ഗ്രൗ​ണ്ടി​ൽ അ​ണി​നി​ര​ന്ന​പ്പോ​ൾ ഗ്രൗ​ണ്ടി​ലും ക്ഷേ​ത്ര​ത്തി​ലും നി​റ​ഞ്ഞു ക​വി​ഞ്ഞ പു​രു​ഷാ​ര​ത്തി​ന് വ​ർ​ണകാ​ഴ്ച​യാ​യി. തു​ട​ർ​ന്ന് ഗ​ജ​വീ​രന്മാ​ർ ഭ​ഗ​വ​തി​യെ തൊ​ഴു​തി​റ​ങ്ങി ഈ ​വ​ർ​ഷ​ത്തെ വ​ള്ളു​വ​നാ​ട്ടി​ലെ പൂ​ര മ​ഹോ​ത്സ​വ​ത്തി​ന് സ​മാ​പ​നം കു​റി​ച്ചു.
ഈ​മാ​സം മു​ത​ൽ ഘോ​ഷം​പാ​ട്ട്, കൂ​ത്ത്, എ​ന്നി​വ തു​ട​ങ്ങി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ പൂ​മൂ​ട​ൽ ന​ട​ന്നു. പൂ​മൂ​ട​ൽ ച​ട​ങ്ങി​ന് രാ​വി​ലെ മു​ത​ൽ വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന​ലെ താ​ല​പ്പൊ​ലി നി​ർ​മാ​ല്യ ദ​ർ​ശ​നം, മ​ല​ർ നി​വേ​ദ്യം രാ​വി​ലെ നാ​ലി​നു കൂ​ട്ട​ഗ​ണ​പ​തി ഹോ​മം എ​ന്നി​വ​യു​ണ്ടാ​യി.
6.30ന് ​താ​ല​പ്പൊ​ലി എ​ഴു​ന്ന​ള്ള​ത്ത്, 6.45 ന് ​അ​രി​യേ​റ് തു​ട​ർ​ന്ന് ക​ളം​പൂ​ജ, ക​ളം​പാ​ട്ട് എ​ന്നി​വ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു