കരിപ്പാലി റോഡിൽ ബ​സും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ചു, ഡ്രൈ​വ​ർ​ക്കു പ​രി​ക്ക്
Wednesday, May 18, 2022 12:25 AM IST
വ​ട​ക്ക​ഞ്ചേ​രി : സം​സ്ഥാ​ന പാ​ത ക​രി​പ്പാ​ലി​യി​ൽ ത​മി​ഴ്നാ​ട് ഇ​ന്‍റ​ർ​സ്റ്റേ​റ്റ് ബ​സും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ച് ട്രാ​ക്ട​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.​ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​വാ​യൂ​രി​ൽ നി​ന്നും സേ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് മു​ട​പ്പ​ല്ലൂ​രി​ൽ നി​ന്നും വ​ട​ക്ക​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്ക് വ​ന്നി​രു​ന്ന ട്രാ​ക്ട​റു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ട്രാ​ക്ട​റി​നെ മ​റി​ക​ട​ന്ന് ബൈ​ക്ക് മു​ന്നോ​ട്ട് വ​ന്ന​പ്പോ​ൾ ബ​സി​ന്‍റെ നി​യ​ന്ത്ര​ണം തെ​റ്റി​യ​താ​ണെ​ന്ന് പ​റ​യു​ന്നു.
ചെ​റി​യ വ​ള​വു​ള്ള ഈ ​ഭാ​ഗ​ത്ത് കൊ​ന്പു​ക​ൾ മു​റി​ച്ചു​മാ​റ്റി​യ മ​ര​ത​ടി ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​ക്കു​ന്ന സ്ഥി​തി​യു​ണ്ട്.
ഇ​തു സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ദീ​പി​ക​യി​ൽ പ​ടം സ​ഹി​തം വാ​ർ​ത്ത ന​ല്കി​യി​രു​ന്നു. ചാ​റ്റ​ൽ മ​ഴ​യു​ള്ള സ​മ​യം ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. റോ​ഡ് ടാ​റിം​ഗി​ലെ അ​പാ​ക​ത​യും അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വയ്​ക്കു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ഇ​വി​ടു​ത്തെ തോ​ട്ട് പാ​ല​ത്തി​ന് കൈ​വ​രി​ക​ളി​ല്ലാ​താ​യി. സ്കൂ​ൾ തു​റ​ക്കും മു​ന്പേ കൈ​വ​രി​ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.