ഉൗ​ട്ടി റോ​ഡി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്കു വീ​ണ് ഒ​രാ​ൾ മ​രി​ച്ചു
Thursday, May 19, 2022 10:39 PM IST
നീ​ല​ഗി​രി: മേ​ട്ടു​പ്പാ​ള​യം - ഉൗ​ട്ടി റോ​ഡി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ കൊ​ക്ക​യി​ലേ​ക്കു വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. നാ​ലു പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ​യ​നാ​ട് പു​ൽ​പ്പ​ള്ളി മ​ര​ക്ക​ട​വ് ക​ണി​കു​ള​ത്ത് ജോ​സ് (65) ആ​ണ് മ​രി​ച്ച​ത്.

ജോ​സി​ന്‍റെ മ​ക​ൻ ജോ​ബി​ഷ് (35), ജോ​ബി​ഷി​ന്‍റെ മ​ക​ൾ അ​നാ​മി​ക (ഒ​ന്പ​ത്), ഭാ​ര്യാ​പി​താ​വ് മാ​ന​ന്ത​വാ​ടി പു​തു​ശേ​രി വെ​ള്ളാ​യി​ക്ക​ൽ തോ​മ​സ് (68), പു​തു​ശേ​രി സ്വ​ദേ​ശി റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജോ​ർ​ജ് (60) എ​ന്നി​വ​രു​മാ​യി ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം കാ​റി​ൽ വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു പോ​യി തി​രി​ച്ചു​വ​രു​ന്പോ​ൾ ഇ​ന്ന​ലെ അ​തി​രാ​വി​ലെ 5.30നു ​മേ​ട്ടു​പ്പാ​ള​യം-​ഉൗ​ട്ടി റോ​ഡി​ൽ മൂ​ന്നാ​മ​ത് ഹെ​യ​ർ​പി​ൻ വ​ള​വി​ൽ​വ​ച്ച് കാ​റി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് 30 അ​ടി താ​ഴ്ച​യി​ലു​ള്ള കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​സ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ജോ​സ​ഫ്, അ​നാ​മി​ക, തോ​മ​സ്, ജോ​ർ​ജ് എ​ന്നി​വ​ർ​ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റു. ജോ​സാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും പൊ​തു​ജ​ന​ങ്ങ​ളും അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ വ​ണ്ടി​യി​ൽ​നി​ന്നും പു​റ​ത്തെ​ടു​ത്തു. പ​രി​ക്കേ​റ്റ​വ​രെ മേ​ട്ടു​പ്പാ​ള​യം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ജോ​സി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ജോ​സി​ന്‍റെ ഭാ​ര്യ: അ​ന്ന​മ്മ മ​ക്ക​ൾ: ജോ​ബീ​ഷ്, ജോ​സ്മി​ൻ, മ​രു​മ​ക്ക​ൾ: ടി​ന്‍റു, ജോ​സു​കു​ട്ടി.