മോചനത്തിൽ പ്ര​തി​ഷേ​ധി​ച്ചു
Friday, May 20, 2022 12:50 AM IST
തി​രു​പ്പൂ​ർ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി പേ​ര​റി​വാ​ള​നെ മോ​ചി​പ്പി​ച്ചു കൊ​ണ്ടു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ചു. തി​രു​പ്പൂ​ർ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
തി​രു​പ്പൂ​ർ കു​മ​ര​ൻ സ്റ്റാ​ച്ച്യു​വി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പേ​ര​റി​വാ​ള​നെ മോ​ചി​പ്പി​ച്ചു കൊ​ണ്ടു​ള്ള വി​ധി പു​ന​പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ന്പ​തോ​ളം പേ​ർ വാ​യി​ൽ വെ​ള്ള തു​ണി കെ​ട്ടി​ക്കൊ​ണ്ട് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ചു കൊ​ണ്ട് ധാ​രാ​പു​രം, പ​ല്ല​ടം എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി.

വി​ദ്യാ​ർ​ഥി​നി​യെ യു​വാ​വ് മ​ർ​ദി​ച്ചു

കോ​യ​ന്പ​ത്തൂ​ർ : പ്ര​ണ​യി​ക്കാ​ൻ വി​സ​മ്മ​തി​ച്ച കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ന​ടു​റോ​ഡി​ൽ വ​ച്ച് യു​വാ​വ് മ​ർ​ദ്ദി​ച്ചു. കു​നി​യമു​ത്തൂ​ർ സ്വ​ദേ​ശി​നി​യാ​യ 19 കാ​രി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി​പ​രി​ച​യ​പ്പെ​ട്ട വി​ളാ​ങ്കു​റി​ച്ചി സ്വ​ദേ​ശി​യാ​യ ബാ​ല​മു​രു​ക​നു​മാ​യി പെ​ണ്‍​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി യു​വാ​വു​മാ​യു​ള്ള പ്ര​ണ​യം അ​വ​സാ​നി​പ്പി​ക്കു​ക​യും സം​സാ​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്തിരുന്നു.
കോ​ള​ജ് ക​ഴി​ഞ്ഞ് പു​റ​ത്തു വ​ന്ന വി​ദ്യാ​ർ​ഥി​നി​യെ കാ​ത്തു നി​ന്നി​രു​ന്ന ബാ​ല​മു​രു​ക​ൻ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
വി​ദ്യാ​ർ്ഥി​നി വി​സ​മ്മ​തി​ച്ച​തി​ൽ കു​പി​ത​നാ​യ ബാ​ല​മു​രു​ക​ൻ പ​ര​സ്യ​മാ​യി പെ​ണ്‍​കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യു​മാ​യി​രു​ന്നു.
വി​ദ്യാ​ർ​ഥി​നി ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കു​നി​യമു​ത്തൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.