ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി; വ്യാ​പാ​രി അ​റ​സ്റ്റി​ൽ
Saturday, May 21, 2022 12:00 AM IST
മം​ഗ​ലം​ഡാം : ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ വ​ന്ന ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ വ്യാ​പാ​രി​യെ അ​റ​സ്റ്റ് ചെ​യ്തു.
നെ​ല്ലി​ക്കോ​ട് വെ​ട്ടി​ക്ക​ൽ​ക്കു​ണ്ട് മു​ഹ​മ്മ​ദ് കു​ട്ടി (50)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
നെ​ല്ലി​ക്കോ​ടു​ള്ള ഇ​യാ​ളു​ടെ ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ വ​ന്ന 10 വ​യ​സുള്ള പെ​ണ്‍​കു​ട്ടി​യെ മി​ഠാ​യി കൊ​ടു​ത്ത് വ​ശീ​ക​രി​ച്ച് പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി പീ​ഡി​പ്പിച്ചെ​ന്നാ​ണ് കേ​സ്.
മം​ഗ​ലം​ഡാം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മു​ഹ​മ്മ​ദ്് കു​ട്ടി​യെ ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.
പീ​ഡ​നവി​വ​രം കു​ട്ടി വീ​ട്ടി​ൽ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ്ര​കോ​പി​ത​രാ​യ പി​താ​വും നാ​ട്ടു​കാ​രും ക​ട​യി​ലെ​ത്തി പ്ര​തി​യെ മ​ർ​ദ്ദി​ക്കു​ക​യും ക​ട​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക​യും ചെ​യ്തി രുന്നു.
ഈ സംഭവത്തിൽ കു​ട്ടി​യു​ടെ പി​താ​വ​ട​ക്കം പ​ത്ത് പേ​രു​ടെ പേ​രി​ലും മം​ഗ​ലം​ഡാം പോലീ​സ് കേ​സെ​ടു​ത്തു.