അ​റ​സ്റ്റു ചെ​യ്തു
Saturday, May 21, 2022 12:03 AM IST
കോ​യ​ന്പ​ത്തൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ നി​ന്നും പെ​ട്രോ​ൾ, ഡീ​സ​ൽ, ടാ​ർ എ​ന്നി​വ മോ​ഷ്ടി​ച്ചു കൊ​ണ്ടി​രു​ന്ന ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​വ​രി​ൽ നി​ന്നും 1550 കി​ലോ ടാ​ർ പി​ടി​ച്ചെ​ടു​ത്തു. മ​ലു​മി​ച്ചം​പ്പ​ട്ടി ജ്ഞാ​ന പ്ര​കാ​ശം (48), മ​ച്ചാം​പ്പാ​ള​യം പൊ​ൻ രാ​ജ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
മ​ധു​ക്ക​ര എ​സ്ഐ ക​വി​യ​ര​സു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​രാം പാ​ള​യ​ത്തു ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ബാ​ര​ലു​ക​ളു​മാ​യി സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നി​രു​ന്ന​യാ​ളെ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് മ​ധു​ക്ക​ര​യി​ൽ ദേ​ശീ​യ​പാ​ത​യ്ക്കു സ​മീ​പം നി​ർ​ത്തി​യി​ടു​ന്ന ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ നി​ന്നും ടാ​റും പെ​ട്രോ​ളും ഡീ​സ​ലും മോ​ഷ്ടി​ക്കു​ന്ന വി​വ​രം പു​റ​ത്തു വ​ന്ന​ത്.
മോ​ഷ്ടി​ക്കു​ന്ന പെ​ട്രോ​ളും, ഡീ​സ​ലും മ​റി​ച്ചു​വി​ൽ​ക്കു​ക​യും, ടാ​ർ കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ​ക്ക് വി​റ്റ​തും ക​ണ്ടെ​ത്തി. ഇ​തേ തു​ട​ർ​ന്ന് ജ്ഞാ​ന പ്ര​കാ​ശ​ത്തെ​യും, പൊ​ൻ രാ​ജി​നെ​യും അ​റ​സ്റ്റു ചെ​യ്യു​ക​യും, ഇ​വ​രി​ൽ നി​ന്നും 1550 കി​ലോ ടാ​ർ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.