നാ​ഷ്ണ​ൽ വി​മ​ൻ​സ് ഫ്ര​ണ്ട് സം​ഘ​ട​ന പ്ര​തി​ഷേ​ധി​ച്ചു
Sunday, May 22, 2022 12:52 AM IST
കോ​യ​ന്പ​ത്തൂ​ർ : യു​പി​യി​ൽ പോ​ലീ​സു​കാ​രാ​ൽ കൊ​ല ചെ​യ്യ​പ്പെ​ട്ട രോ​ഷ്നി​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു. നാ​ഷ്ണ​ൽ വി​മ​ൻ​സ് ഫ്ര​ണ്ട് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ഉ​ക്ക​ട​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് എ​ൻ​ഡ​ബ്ല്യു​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ഷ​ർ​മി​ള നേ​തൃ​ത്വം വ​ഹി​ച്ചു.

പോ​ലീ​സ് ന​ട​പ​ടി അ​ങ്ങേ​യ​റ്റം മ​നു​ഷ്യ​ത്യ​ര​ഹി​ത​വും ക്രൂ​ര​വു​മാ​ണെ​ന്നും ഇ​ത്ത​രം ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ൻ​തു​ണ ന​ല്കു​ന്ന മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് രാ​ജി​വയ്​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​മ ഹാ​റൂ​ണ്‍, ദേ​ശീ​യ സെ​ക്ര​ട്ട​റി ഷി​ഫ ബാ​നു, ജി​ല്ലാ സെ​ക്ര​ട്ട​റി യാ​സ്മി​ൻ, ഗാ​ന്ധി​പു​രം ഡി​വി​ഷ​ൻ ഫ​മി​ത തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ച്ചു. നൂ​റോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.