ക​ന​ത്ത മ​ഴയി​ൽ ദു​രി​ത​ത്തി​ലാ​യി എ​ള്ള് ക​ർ​ഷ​ക​ർ
Sunday, May 22, 2022 12:59 AM IST
ഒ​റ്റ​പ്പാ​ലം : ക​ന​ത്ത മ​ഴ​യി​ൽ വി​ള​നാ​ശം നേ​രി​ട്ട് തൃ​ക്ക​ടീ​രി​യി​ലെ എ​ള്ള് ക​ർ​ഷ​ക​ർ. ക​ടം വാ​ങ്ങി വി​ള​യി​റ​ക്കി​യ കി​ഴൂ​ർ ഭാ​ഗ​ത്തെ എ​ള്ള് ക​ർ​ഷ​ക​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ദു​രി​തം വി​ത​ച്ച് തി​മി​ർ​ത്ത് പെ​യ്യു​ന്ന വേ​ന​ൽ​മ​ഴ​യി​ൽ വി​ള​നാ​ശം നേ​രി​ടു​ന്ന ഇ​വ​ർ​ക്ക് കൃ​ഷി​ഭ​വ​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഇ​ട​പെ​ട​ലു​ണ്ടാ​യി സ​ഹാ​യം വേ​ണ​മെ​ന്നാ​ണാ​വ​ശ്യം.

കി​ഴൂ​ർ പ​ണി​ക്ക​ർ കു​ന്നി​ലെ അ​ന​ങ്ങ​ൻ​മ​ല ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​നു സ​മീ​പ​ത്തെ എ​ട്ട് ഏ​ക്ക​റി​ലാ​ണു ഇ​വ​രു​ടെ കൃ​ഷി​യു​ള്ള​ത്. എ​ള്ള് കൃ​ഷി​യി​റ​ക്കി​യ​ശേ​ഷം കും​ഭ​ത്തി​ൽ മ​ഴ പെ​യ്യാ​തി​രു​ന്ന​തും വി​ള​വെ​ടു​ക്കേ​ണ്ട സ​മ​യ​ത്ത് മ​ഴ പെ​യ്ത​തു​മാ​ണു ക​ർ​ഷ​ക​രെ ഇ​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​വ​ർ​ഷം 3 ട​ണ്‍ എ​ള്ള് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന കി​ഴൂ​ർ വ​ട​ക്കും​മു​റി പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രാ​ണ് പ്ര​ധാ​ന​മാ​യി ആ​ശ​ങ്ക​യി​ലാ​യ​ത്. കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന വാ​സു വ​ട​ക്കും​പു​റം, ഇ​സ്മാ​യി​ൽ കോ​രം​കു​ളം, രാ​ജു മ​ല്ലി​ശ്ശേ​രി, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ഉ​റു​ണി​ക്കോ​ട്ടി​ൽ, വി​ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ കി​ഴൂ​രി​ൽ എ​ള്ളു​കൃ​ഷി തു​ട​ങ്ങി​യി​ട്ട് നാ​ലു വ​ർ​ഷ​മാ​യി.

ഇ​തി​നു മു​ൻ​പു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ച് എ​ള്ളെ​റി​യാ​നും 3 മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം കൃ​ത്യ​മാ​യി വി​ള​വെ​ടു​ക്കാ​നും സാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ മ​ക​ര​ക്കൊ​യ്ത്തി​നു​ശേ​ഷം പാ​ടം ഉ​ഴു​തു​മ​റി​ച്ച് എ​ള്ളെ​റി​ഞ്ഞെ​ങ്കി​ലും കും​ഭ​ത്തി​ൽ മ​ഴ ല​ഭി​ച്ചി​ല്ല. ഇ​തു​മൂ​ലം എ​ള്ള് മൂ​പ്പെ​ത്താ​ൻ സ​മ​യ​മെ​ടു​ത്തു. വി​ള​വെ​ടു​പ്പു ന​ട​ത്താ​ൻ ആ​ഴ്ച​ക​ൾ ബാ​ക്കി നി​ൽ​ക്കെ അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.