പത്തുവർഷത്തിനുശേഷം ക​ണ്യാ​ർ​ക​ളി മ​ഹോ​ത്സ​വം
Tuesday, May 24, 2022 12:52 AM IST
ആ​ല​ത്തൂ​ർ : വെ​ങ്ങ​ന്നൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പ​ത്ത് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും ക​ണ്യാ​ർ​ക​ളി അ​ര​ങ്ങേ​റി.
പ​ത്തു​കു​ടി സ​മു​ദാ​യ​മാ​ണ് ക​ണ്യാ​ർ​ക​ളി ന​ട​ത്തി​യ​ത്. മ​ല​മ​ക​ളി​യോ​ടെ​യാ​ണ് ക​ണ്യാ​ർ​ക​ളി ആ​രം​ഭി​ച്ച​ത്.
പി​ന്നീ​ട് മ​ല​യ​ൻ, കൂ​ടാ​ൻ, പൂ​ക്കാ​രി, കൂ​ട്ട​പൂ​ജാ​രി തു​ട​ങ്ങി വി​വി​ധ പൊ​റാ​ട്ടു​ക​ൾ അ​ര​ങ്ങേ​റി. ആ​ല​ത്തൂ​ർ എ​സ്ഐ അ​രു​ണ്‍ കു​മാ​ർ ക​ളിവി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ മു​ൻ ക​ളി​യാ​ശാ​ൻ മാ​ണി​ക്യ മ​ന്ദാ​ടി​യാ​രു​ടെ കു​ടും​ബ​ത്തെ​യും നി​ല​വി​ലെ ക​ളി​യാ​ശാ​ൻ കെ.​ആ​ർ. ബാ​ല​നെ​യും ആ​ദ​രി​ച്ചു.
ത​ല​മു​റ​ക​ളാ​യി വെ​ങ്ങ​ന്നൂ​രി​ൽ പ​ത്തു​കു​ടി സ​മു​ദാ​യം ക​ളി ന​ട​ത്തി വ​രി​ക​യാ​ണ്.
എ​ന്നാ​ൽ ക്ഷേ​ത്ര പു​ന​രു​ദ്ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി നി​ർ​ത്തി​വച്ച ക​ളി​യാ​ണ് വീ​ണ്ടും അ​ര​ങ്ങേ​റി​യ​ത്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ളി​കാ​ണാ​ൻ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യി​രു​ന്നു.