ജൈ​വ​വൈ​വി​ധ്യ ദി​ന​ത്തി​ൽ കി​ളി​ക​ൾ​ക്കു വ​നമൊരു​ക്കി ക​രി​ന്പു​ഴ ഗ്രാ​മ​പഞ്ചാ​യ​ത്ത്
Tuesday, May 24, 2022 12:54 AM IST
പാ​ല​ക്കാ​ട്: ജൈ​വ​വൈ​വി​ധ്യ ദി​ന​ത്തി​ൽ കി​ളി​ക​ൾ​ക്കാ​യൊ​രു വ​നം ഒ​രു​ക്കി ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.
അ​ട​ക്കാ​പു​ത്തൂ​ർ സം​സ്കൃ​തി​യു​ടേ​യും പാ​ല​ക്കാ​ട് ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​ല​ന്പു​ലാ​ശ്ശേ​രി ക​രു​ണാ​ക​ര എ.​യു.​പി. സ്കൂ​ളി​ലാ​ണ് ജൈ​വ വൈ​വി​ധ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ളി​ക​ൾ​ക്കാ​യി ഒ​രു വ​ന​മൊ​രു​ക്കി​യ​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ കു​ന്ന​ത്ത് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ര​ജി​ത അ​ധ്യ​ക്ഷ​യാ​യി.
ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ എം.​ബാ​ബു ബോ​ണ വെ​ൻ​ച്വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പി. ​ഹ​രി​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​കെ. ഷൗ​ക്ക​ത്ത​ലി, ഇ. ​പി. ബ​ഷീ​ർ, കെ.​വി​ജി​ത, സം​സ്കൃ​തി പ്ര​വ​ർ​ത്ത​ക​രാ​യ രാ​ജേ​ഷ് അ​ട​ക്കാ​പു​ത്തു​ർ, എം.​പി പ്ര​കാ​ശ് ബാ​ബു, യു.​സി വാ​സു​ദേ​വ​ൻ, കെ.​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.