ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി​യി​ട്ടും ഉ​പ​കാ​ര​മി​ല്ലാ​തെ സ്റ്റേ​ഡി​യം സ്റ്റാ​ൻഡിലെ ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ
Friday, May 27, 2022 11:19 PM IST
പാ​ല​ക്കാ​ട്: തി​ര​ക്കേ​റി​യ സ്റ്റേ​ഡി​യം സ്റ്റാ​ൻഡി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടു സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഉ​പ​കാ​ര​മി​ല്ലാ​തെ നോ​ക്കു​കു​ത്തി​യാ​വു​ക​യാ​ണ്. സ്റ്റാ​ൻഡിനു മു​ന്നി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് വി​ള​ക്ക് മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ സ്റ്റാൻ ഡും പ​രി​സ​ര​വും അ​ന്ധ​കാ​ര​ത്തി​ലാ​ണ്. എ​ന്നാ​ൽ സ്റ്റാ​ൻഡി ന്‍റെ വ​ട​ക്കു​വ​ശ​ത്തു സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് വി​ള​ക്കാ​ക​ട്ടെ കാ​ല​ങ്ങ​ളാ​യി രാ​ത്രി പ്ര​കാ​ശി​ക്കു​ന്പോ​ഴും ഉ​പ​കാ​ര​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യം കൊ​ണ്ടു വ​ന്ന് ക​ത്തി​ക്കു​ന്ന സ്ഥ​ല​മാ​യി​രു​ന്ന സ്ഥ​ല​ത്താ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ​ങ്ങ​ൾ​മു​ട​ക്കി ഹൈ​മാ​സ്റ്റ് വി​ള​ക്ക് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ ഈ ​വി​ള​ക്കി​നു സ​മീ​പ​ത്തു​ള്ള ട​യ​ർ പ​ഞ്ച​ർ ന​ട​ത്തു​ന്ന​യാ​ളാ​ണ് വി​ള​ക്കി​ന്‍റെ ഓ​പ്പ​റേ​റ്റ​ർ.
എ​ങ്കി​ലും വെ​ളി​ച്ച​മു​ണ്ടാ​യി​ട്ടും പ്ര​യോ​ജ​ന​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഈ ​ഹൈ​മാ​സ്റ്റി​നു സ​മീ​പ​ത്തു​ള്ള സോ​ളാ​ർ ലൈ​റ്റും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി​രി​ക്കു​ക​യാ​ണ്. സ്റ്റാ​ൻഡി​ന്‍റെ മു​ൻ​വ​ശ​ത്തും പി​ൻ​വ​ശ​ത്തു​മു​ള്ള മു​ഴു​വ​ൻ വി​ള​ക്കു​ക​ളും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തോ​ടെ ബ​സ്റ്റാ​ൻഡും പ​രി​സ​ര​വും മാ​സ​ങ്ങ​ളോ​ളം ഇ​രു​ട്ടി​ലാ​ണ്. സ്റ്റാ​ന്‍റിന​ക​ത്തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ബ​സു​ക​ളി​ൽ നി​ന്നു​മു​ള്ള വെ​ളി​ച്ച​മാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള ആ​ശ്ര​യം. മുൻ​വ​ശ​ത്ത് അ​ൽ​പ്പ​മെ​ങ്കി​ലും വെ​ളി​ച്ച​മു​ള്ള​പ്പോ​ൾ പി​ൻ​വ​ശ​ത്ത് ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​തു​പോ​ലും കാ​ണാ​ത്ത സ്ഥി​തി​യാ​ണ്. മ​ഴ പെ​യ്യു​ന്ന​തോ​ടെ സ്റ്റാ​ന്‍റി​ൽ യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മേ​റെ​യാ​ണ്.
10 വ​ർ​ഷം മു​ന്പ് 80 ല​ക്ഷം മു​ട​ക്കി സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് വി​ള​ക്ക് ഇ​തി​നോ​ട​കം നി​ര​വ​ധി ത​വ​ണ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്നു. സ്റ്റാ​ൻഡിന്‍റെ മു​ൻ​വ​ശ​ത്തെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് വി​ള​ക്കി​ന്‍റെ വെ​ളി​ച്ചം പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലേ​ക്കും സ്റ്റാ​ൻഡി​ന്‍റെ പി​ൻ​വ​ശ​ത്തേ​ക്കും വെ​ളി​ച്ചം ന​ൽ​കി​യി​രു​ന്നു. സ്റ്റാ​ൻഡും പ​രി​സ​ര​വും സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ ഇ​രു​ട്ടി​ലാ​വു​ന്ന​തോ​ടെ പി​ടി​ച്ചു പ​റി​യും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക് ഭീ​തി​യു​ണ്ടാ​ക്കു​ക​യാ​ണ്. പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ഹൈ​മാ​സ്റ്റ് വി​ള​ക്കും തെ​രു​വു​വി​ള​ക്കു​ക​ളും അ​ടി​യ​ന്തി​ര​മാ​യി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യം.