കൂ​ത്ത​ന്പാ​ക്കം ലെ​വ​ൽ ക്രോ​സിൽ ​ ടാ​റി​ംഗ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കണം
Friday, May 27, 2022 11:19 PM IST
മു​ത​ല​മ​ട: കൂ​ത്ത​ന്പാ​ക്കം ലെ​വ​ൽ ക്രോ​​സി​ൽ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ത്തി​പ്പൊ​ളി​ച്ച പാ​ത ടാ​റി​ങ്ങ് ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ അ​വ​ശ്യം. ഇ​രു​ച​ക്ര​മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ പാ​ളം മ​റി​ക​ട​ക്കാ​ൻ പെ​ടാ​പാ​ടാ​ണ്. വാ​ഹ​ന​ത്തി​ൽ ര​ണ്ടു പേ​രു​ണ്ടെ​ങ്കി​ൽ പു​റ​കി​ലി​രി​ക്കു​ന്ന​യാ​ളെ ഇ​റ​ക്കി പാ​ളം ക​ട​ന്ന് വേ​ണം വീ​ണ്ടും വാ​ഹ​ന​ത്തി​ൽ ക​യ​റാ​ൻ ക​ഴി​യു​ക​യ​ള്ളു.

പ്രാ​യാ​ധി​ക്യ​മു​ള്ള​വ​ർ​ക്കും .കു​ട്ടി​ക​ൾ​ക്കും ന​ട​ന്നു പാ​ളം ക​ട​ക്കു​ന്ന​തും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. രാ​ത്രി​സ​ഞ്ച​രിക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പാ​ള​ത്തി​ൽ വ​ഴു​തി വീ​ഴാ​റു​മു​ണ്ട്. പ​ട്ട​ഞ്ചേ​രി​- കൊ​ല്ല​ങ്കോ​ട് പ്ര​ധാ​ന പാ​ത​യെ​ന്ന​തി​നാ​ൽ ആ​റു സ്വ​കാ​ര്യ ബ​സ്‌​സു​ക​ൾ​ക്കു പു​റ​മെ ച​ര​ക്കു ലോ​റി​ക​ളും നി​ര​വ​ധി​യാ​ത്ര വാ​ഹ​ന​ങ്ങ​ളും നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്.​സ്ക്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ വി​ദ്യാ​ർ​ത്ഥി​ക​ളെ ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി കൂ​ടു​ത​ലാ​യി സ​ഞ്ച​രി​ക്കു​ന്ന ലെ​വ​ൽ ക്രോ​സാ​ണി​ത്. കു​റ്റി​പ്പാ​ടം, മു​ത​ല​മ​ട, മീങ്കര ലെ​വ​ൽ ക്രോ​സുക​ളി​ലും യാ​ത്രാ​ക്ലേ​ശം കൂ​ടു​ത​ലാ​യു​ണ്ട്.