പി​ക്ക​പ്പ് വാ​നി​ന് പി​റ​കി​ൽ ബൈ​ക്കി​ടി​ച്ച് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Saturday, May 28, 2022 2:17 AM IST
ആ​ല​ത്തൂ​ർ: ദേ​ശീ​യ​പാ​ത എ​രി​മ​യൂ​ർ മേ​ൽ​പാ​ല​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന പി​ക്ക​പ്പ് വാ​നി​ന് പി​റ​കി​ൽ ബൈ​ക്കി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു.

കി​ഴ​ക്ക​ഞ്ചേ​രി ഇ​ള​വം​പാ​ടം ചി​ല​ന്പി​കു​ന്നേ​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് മ​ക​ൻ സി.​ജെ.​ ജോ​ണ്‍​സ​ണ്‍ (51) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പി​ക്ക​പ്പ് വാ​നി​ന്‍റെ ട​യ​ർ പ​ഞ്ച​റാ​യ​തി​നെ തു​ട​ർ​ന്ന് എ​രി​മ​യൂ​ർ മേ​ൽ​പാ​ല​ത്തി​ൽ വ​ച്ച് ട​യ​ർ മാ​റ്റു​ന്ന​തി​നി​ടെ ബൈ​ക്ക് വാ​നി​ന്‍റെ പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

ക​ഞ്ചി​ക്കോ​ട് സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി​ചെ​യ്യു​ന്ന ജോ​ണ്‍​സ​ണ്‍ ജോ​ലി ക​ഴി​ഞ്ഞ് തി​രി​കെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ഇ​ള​വം​പാ​ടം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. അ​മ്മ: അ​ന്ന​മ്മ. ഭാ​ര്യ: ജി​ജി. മ​ക​ൻ: ജി​ജോ.