വാ​യ​നമ​ര​മൊ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Friday, June 24, 2022 1:19 AM IST
മ​ല​ന്പു​ഴ : കൊ​ട്ടേ​ക്കാ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ വാ​യ​നാ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു ഒ​രു​ക്കി​യ ‘വാ​യ​നാ മ​രം​’ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പു​സ്ത​ക​ങ്ങ​ൾ ക്ലി​പ്പി​ട്ട് മ​ര​ത്തി​ലെ ചി​ല്ല​ക​ളി​ൽ ച​ര​ടി​ൽ കെ​ട്ടി തൂ​ക്കി​യി​രി​ക്ക​യാ​ണ്. ആ​വ​ശ്യ​ക്കാ​ർ​ക്ക് പു​സ്ത​ക​ങ്ങ​ൾ ക്ലി​പ്പി​ൽ നി​ന്നും എ​ടു​ത്ത് മ​ര​ച്ചു​വ​ട്ടി​ലി​രു​ന്ന് വാ​യി​ച്ച ശേ​ഷം ക്ലി​പ്പി​ൽ ത​ന്നെ ഇ​ടാം.

വാ​യ​ന​യോ​ടൊ​പ്പം മ​ര​ങ്ങ​ളേ​യും സ്നേ​ഹി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വും കു​ട്ടി​ക​ളി​ലെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വും ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു. ഹെ​ഡ്മാ​സ്റ്റ​ർ മു​ഹ​മ്മ​ദ് മു​ട്ട​ത്തും പൊ​തു​പ്ര​വ​ർ​ത്ത​ക​രും എ​ഴു​ത്തു​കാ​ര​നു​മാ​യ കൊ​ട്ടേ​ക്കാ​ട് കെ.​ബി. സു​ധാ​ക​ര​പ്പ​ണി​ക്ക​രും നേ​തൃ​ത്വം ന​ല്കി.